തോണിച്ചാല്‍ തിറ നാളെ തുടങ്ങും
തോണിച്ചാല്‍ ശ്രീ മലക്കാരി ശിവക്ഷേത്രത്തിലെ തിറ മഹോത്സവം നാളെ (ഫെബ്രുവരി 13) ആരംഭിക്കും. 14 ന് രാവിലെ 5 മണിക്ക് കഴകം ഉണര്‍ത്തലോടെ ചടങ്ങുകള്‍ക്ക് തുടക്കമാവും. വൈകീട്ട് ദീപാരാധനക്ക് ശേഷം നടക്കുന്ന സാംസ്കാരിക സമ്മേളനം ശ്രീ ബ്രഹ്മചാരി വേദ ചൈതന്യ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അരങ്ങേറും.15 ന് പുലര്‍ച്ചെ 3. മണിക്ക് ഒതയോത്ത് ശ്രീ കരിങ്കാളി ക്ഷേത്രത്തില്‍ നിന്ന് കുംഭം എഴുന്നെള്ളിപ്പ് നടക്കും. തുടര്‍ന്ന് രാവിലെ മുതല്‍ ദേവീ ദേവന്മാരുടെ വെള്ളാട്ടുകള്‍ തുടങ്ങും .രാവിലെ 11 മണി മുതല്‍ പുലിച്ചാടിച്ചി മുത്താച്ചി, പുള്ളിയാളന്, പുള്ളിയാരതന് തിറകള്‍ നടക്കും. വൈകീട്ട് 4ന് ക്ഷേത്രത്തിലെ പ്രധാന തറയായ മലക്കാരി തിറ പുറപ്പെടും.തുടര്‍ന്ന് കളിയാരതന്, വേട്ടക്കാളിന്, അതിരാളന്‍, മുത്തപ്പന് തിറകള്‍ നടക്കും.16 ന് രാവിലെ മലയിലേക്കും ഒതയോത്ത് കരിങ്കാളി ക്ഷേത്രത്തിലേക്കും മടക്കി എഴുന്നള്ളത്ത് നടക്കുന്നതോടെ ചടങ്ങുകള്‍ സമാപിക്കും.13 ന് ശിവരാത്രി ആഘോഷവും നടക്കും. പത്ര സമ്മേളനത്തില്‍ കെ.കെ അണ്ണന്, എം.കെ പത്മനാഭന് , അഖില്‍ പ്രേം.സി തുടങ്ങിയവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍