വിദ്യാര്‍ത്ഥികളെ അനുമോദിച്ചു
മാനന്തവാടി:തൃശ്ശൂരില്‍ വെച്ച് നടന്ന സ്ഥാന സ്ക്കൂള് കലോത്സവത്തില്‍ അഭിമാനകരമായ നേട്ടം കൈവരിച്ച ആഗ്രഹാരം അംഗണ്‍വാടിയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളായ ശ്രീഹരി,ശ്രീലക്ഷ്മി സുനില്‍കുമാര്‍,അഞ്ജലി മോഹന്‍,വിദ്യ സുനില്‍ എന്നിവരെ അഗ്രഹാരം അംഗണ്‍വാടി വെല്‍ഫെയര്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു.അംഗണ്‍വാടി പരിസരത്ത് വെച്ച് നടന്ന പരിപാടി എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാവിജയന് ഉദ്ഘാടനം ചെയ്തു.വാര്‍ഡ് മെമ്പര്‍ കെ.ആര് ജയപ്രകാശ് അദ്ധ്യക്ഷതവഹിച്ചു.യുവ കവി സാദിര്‍ തലപ്പുഴ മുഖ്യപ്രഭാഷണം നടത്തി. മാനന്തവാടി അഡീഷണല്‍ സി.ഡി.പി.ഒ ഉഷാകുമാരി മുഖ്യാതിഥിയായിരുന്നു.എല്‍സമ്മ ജോസഫ്,അപ്സര ജോസ്,മിനി തുളസീധരന്‍ എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍