അതിക്രമങ്ങള്‍ക്കെതിരെ പ്രതിരോധം തീര്‍ത്ത് കുടുംബശ്രീ സംഗമങ്ങള്‍
കല്‍പ്പറ്റ: ജില്ലയിലെ ഒമ്പതിനായിരം അയല്‍കൂട്ടങ്ങളില്‍ രണ്ടു ദിവസമായി അതിക്രമങ്ങള്‍ക്കെതിരായി കുടുംബശ്രീ സംഗമം നടത്തി. കുടുംബശ്രീ മിഷന്റെ കീഴില്‍ നടത്തിയ ജെന്‍ഡര്‍ ക്യാമ്പയിന് നീതം 2018 ന്റെ ഭാഗമായാണ് അയല്‍കൂട്ടങ്ങളില്‍ കുടുംബ സംഗമവും പ്രതിരോധവും തീര്‍ത്തത്. ജില്ലയിലെ എംഎല്‍എമാരും കുടുംബസമേതം അയല്‍കൂട്ടങ്ങളില്‍ പങ്കെടുത്തത് ക്യാമ്പയിന് ആവേശമായി.സി.കെ.ശശീന്ദ്രന് എംഎല്‍എ മുട്ടിലിലും ഒ.ആര്. കേളു എംഎല്‍എ തിരുനെല്ലിയിലും ഐ.സി.ബാലകൃഷ്ണന് എം എല്‍ എ പൂതാടിയിലും അയല്‍കൂട്ടങ്ങളില്‍ പങ്കെടുത്തു.കുടുംബശീ ജില്ലാ കോഓര്‍ഡിനേറ്റര്‍ പി.സാജിത അധ്യക്ഷത വഹിച്ചു. കുടുംബത്തിലെ ജനാധിപത്യം, വിവിധ ഇടങ്ങളിലെ സ്ത്രീ സ്വാതന്ത്ര്യം, മാധ്യമങ്ങളും സ്ത്രീയും തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച നടന്നു. കുടുംബാംഗങ്ങള്‍ സ്ത്രീ സമത്വത്തെ കുറിച്ചും അതിക്രമങ്ങളില്‍ പ്രതിരോധം തീര്‍ക്കേണ്ടതിനെ കുറിച്ചും പരസ്പരം ചര്‍ച്ച ചെയ്തു. അതിക്രമങ്ങളെ പട്ടിക പെടുത്തി പഞ്ചായത്ത് തലത്തില്‍ റിപ്പോര്‍ട്ട് അവതരണവും ചലച്ചിത്ര പ്രദര്‍ശനവും ജില്ലാതല പ്രോഗ്രാമും നീതം 2018 ന്റെ ഭാഗമായി നടക്കും
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍