മില്‍മ മലബാര്‍ മേഖല യൂണിയന്;സഹകരണ വികസന പരിപാടി ഫെബ്രുവരി 12,15 തീയതികളില്‍
മലബാര്‍ മേഖല ക്ഷീരോത്പാദക യൂണിയന്റെ സാമ്പത്തിക സഹകരണത്തോടെ,ദീപ്തിഗിരി ക്ഷീരോല്പാദക സഹകരണ സംഘം സംഘടിപ്പിക്കുന്ന സഹകരണ വികസന പരിപാടിക്ക് നാളെ തുടക്കമാകും. രണ്ടു ദിവസങ്ങളിലായി നടക്കുന്ന പരിപാടിയില്‍ പഠന ക്ലാസ്സുകളും, പഠനയാത്രയുമാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.നാളെ (തിങ്കള്‍) രാവിലെ ഒമ്പതര മണിക്ക് ദീപ്തിഗിരി സണ്‍ഡേ സ്കൂള്‍ ഹാളില്‍ വെച്ച് മില്‍മ ചെയര്മാന് ശ്രീ പി. ടി. ഗോപാലക്കുറുപ്പ് സഹകരണ വികസന പരിപാടി ഉദ്ഘാടനം ചെയ്യും. ദീപ്തിഗിരി ക്ഷീരസംഘം പ്രസിഡന്റ് ്എച്ച്. ബി പ്രദീപ് മാസ്റ്റര്‍ അധ്യക്ഷത വഹിക്കും. ഡോ. വര്‍ഗീസ് കുര്യന് അവാര്‍ഡ് ജേതാവ് കൂടിയായ മില്‍മ ചെയര്‍മാനെ ചടങ്ങില്‍ ആദരിക്കും. പഠനക്ലാസ്സില്‍ പങ്കെടുക്കുന്നവരില്‍ നിന്നും ഒരാളെ നറുക്കിട്ടെടുത്ത്, കിടാരിയെ നല്‍കുന്നതിന്റെ ഉദ്ഘാടനം എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഉഷ വിജയന് നിര്‍വ്വഹിക്കും. മില്‍മ പി ആന്റ് ഐ ഹെഡ് ശ്രീ കെ. ആര്. വാസുദേവന്‍ പദ്ധതി വിശദീകരണം നിര്‍വ്വഹിക്കും. മാനന്തവാടിക്ഷീരവികസന ഓഫീസ്സര്‍ ശ്രീരഞ്ജിനി പണിക്കര്‍, ദീപ്തിഗിരി സെന്റ് തോമസ് പള്ളി വികാരി ഫാ. ജോസ് കൊട്ടാരത്തില്‍, എടവക വെറ്ററിനറി സര്ജന് ഡോ. സുനില്‍, സേവ്യര്‍ ചിറ്റുപ്പറമ്പില്‍, പി. കെ. ജയപ്രകാശ് പ്രസംഗിക്കും. തുടര്‍ന്ന് വിദഗ്ധരുടെ ക്ലാസ്സുകള്‍ നടക്കും.പഠനയാത്ര വ്യാഴാഴ്ച രാവിലെ 7 മണിക്ക് ആരംഭിച്ച് വയനാട്, കോഴിക്കോട് ജില്ലകളിലെ വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു രാത്രി 8 മണിയോടെ തിരിച്ചെത്തും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍