'പാസ്വേര്ഡ് 201718' : സഹവാസ ക്യാമ്പ് നടത്തി
നടവയല്‍: ന്യൂനപക്ഷ വിദ്യാര്‍ഥികളുടെ ഉന്നമനത്തിനായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന കരിയര്‍ ഗൈഡന്‍സ് മോട്ടിവേഷന്‍ സഹവാസ ക്യാമ്പ് 'പാസ്വേര്ഡ് 2017-18' നടവയല്‍ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടത്തി. ജില്ലാ പഞ്ചായത്തംഗം പി. ഇസ്മായില്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ആധുനിക കാലഘട്ടത്തില്‍ വിദ്യാഭ്യാസം തൊഴില്‍ സാധ്യതക്കുള്ള ഉപാധിക്കപ്പുറം സമൂഹത്തിന്റെ ഉന്നമനം ലക്ഷ്യം വെച്ചുള്ളതാകണമെന്ന് അദ്ദേഹം പറഞ്ഞു. പിടിഎ പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ക്രിസ്റ്റീന എസ്സിവി, പിടിഎ അംഗങ്ങളായ ജോസഫ്, രാജു വാഴയില്‍, അധ്യാപകനായ ജോസ് മാത്യു, കെ.എ. അനുപ്രസാദ്, സ്റ്റാഫ് സെക്രട്ടറി ബ്രിജേഷ് ബാബു എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍