യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു
ചീരാല്‍ :കേന്ദ്ര കേരള സര്‍ക്കാരുകള്‍ ബഡ്ജറ്റില്‍ വയനാട് ജില്ലയെ അവഗണിച്ചതില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് ചീരാല്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സദസ്സ് നടത്തി.പ്രതിഷേധ സദസിന്റെ ഉദ്ഘാടനം യൂത്ത് കോണ്‍ഗ്രസ് സുല്‍ത്താന്‍ ബത്തേരി നിയോജകമണ്ഡലം പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വഹിച്ചു.മണ്ഡലം പ്രസിഡന്റ് വിപിന്‍ മത്തായി അധ്യക്ഷത വഹിച്ചു. വയനാട് മെഡിക്കല്‍ കോളേജ് ,വയനാട് റെയില്‍വേ ,കാര്‍ഷിക കോളേജ് ,ചുരം ബദല്‍ റോഡ് എന്നി പദ്ധതികള്‍ക് ബഡ്ജറ്റില്‍ തുക വകയിരുത്തത് പിണറായി സര്‍ക്കാരിന് വയനാടന്‍ ജനതയോടുള്ള സമീപനത്തിന്റെ തെളിവാണെന്നും .വയനാടിന്റെ വികസനത്തെ പിന്നോട് നയിക്കുന്ന പ്രവര്‍ത്തനകളാണ് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് മുതല്‍ സ്വീകരിക്കുന്നതിനും സംഷാദ് മരക്കാര്‍ കുറ്റപ്പെടുത്തി .വായനാടിനോടുള്ള അവഗണക്കെതിരെ ജനകളെ അണിനിരത്തി ശകതമായ സമരകള്ക് യൂത്ത് കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. കെ .എസ .യു സംസ്ഥാന വൈസ് പ്രസിഡന്റ് ജഷീര്‍ പള്ളിവയല്‍ മുഖ്യ പ്രഭാഷണം നടത്തി .അഫ്സല് ചീരാല്‍,മനു ജോയ് ,രവീന്ദ്രന് ,കെ .വി ശശി ,വി.ടി ബേബി ,മുനീപ് ,മേരി ,തുടക്കിയവര്‍ സംസാരിച്ചു .
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍