വാരാമ്പറ്റ ഗവ.ഹൈസ്കൂള്‍ പ്രീപ്രൈമറി വാര്‍ഷികാഘോഷം
വാരാമ്പറ്റ ഗവ.ഹൈസ്കൂള്‍ പ്രീപ്രൈമറി വാര്‍ഷികാഘോഷ പരിപാടി 'വര്‍ണ്ണോത്സവം 'ഫെബ്രുവരി 12 തിങ്കളാഴ്ച വൈകുന്നേരം 5 മണി മുതല്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.വൈകുന്നേരം അഞ്ച് മണിക്ക് വാരാമ്പറ്റ ഗവ.ഹൈസ്കൂള്‍ അങ്കണത്തില്‍ നടക്കുന്ന സാംസ്കാരിക പരിപാടി പി.ടി.എ പ്രസിഡണ്ട് മൊയ്തു എ ഉദ്ഘാടനം ചെയ്യും.സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.സ്വാഗത സംഘം ചെയര്മാന് എം ഇബ്രാഹിം ഹാജി അധ്യക്ഷ്യത വഹിക്കും.മികച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള കെ എ മോഹനന് മാസ്റ്റര്‍ എന്‍ഡോവ്മെന്റ് ഹെഡ്മാസ്റ്റര് ഷെറൂള്‍ മാസ്റ്റര്‍ വിതരണം ചെയ്യും.സ്വാഗത സംഘം കണ് വീനര് എ സി ഷംസുദ്ധീന്,മുന്‍ പി.ടി.എ പ്രസിഡണ്ട് കെ കെ മമ്മൂട്ടി, വൈസ് പ്രസിഡണ്ട് പി.ഒ നാസര്‍ ,ഇമ്മാനുവല്‍ മാസ്റ്റര്‍, കമല ടീച്ചര്‍,ഷീജ ടീച്ചര്‍, ഗഫൂര്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കും.മനോജ് മാസ്റ്റര്‍ ,വാസുദേവന്‍ മാസ്റ്റര്‍ ,മുനീര്‍ മാസ്റ്റര്‍ റെജീന ടീച്ചര്‍, കിരണ്‍ മാസ്റ്റര്‍, സാജിറ ടീച്ചര്‍ ,ഷമീമ ടീച്ചര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍