വേദനിക്കുന്നവര്‍ക്ക് താങ്ങായി കൂടെയുണ്ട് ഞങ്ങള്‍: എസ് വൈ എസ് സാന്ത്വനവാരം സമാപിച്ചു.
കല്‍പ്പറ്റ: വേദനിക്കുന്നവര്‍ക്ക് താങ്ങായി കൂടെയുണ്ട് ഞങ്ങള്‍ എന്ന ശീര്‍ഷകത്തില്‍ എസ് വൈ എസ് കല്‍പ്പറ്റ സോണ്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സാന്ത്വന വാരം സമാപിച്ചു.വാരാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. കല്‍പ്പറ്റ കൈനാട്ടി ജനറല്‍ ഹോസ്പ്പിറ്റലില്‍ സംഘടിപ്പിച്ച ഫയര്‍ ആന്റ് റസ്ക്യൂ ടീമിന്റെ പ്രാക്ടിക്കല്‍ ട്രൈനിംഗ് ഏറെ ശ്രദ്ദേയമായി.ഉയരങ്ങളില്‍ കുടുങ്ങിയ രോഗികളെ എങ്ങനെ താഴെയിറക്കി പ്രാഥമിക ചികിത്സ നല്‍കാമെന്നതിന്റെ അനുകരണം നടത്തിയാണ് ട്രൈനിംഗ് സമാപിച്ചത്.പ്രദര്‍ശനം കാണാന്‍ സാന്ത്വനം വളണ്ടിയര്‍മാര്‍ക്ക് പുറമെ പരിസരവാസികളും കച്ചവടക്കാരും ഹോസ്പിറ്റല്‍ ജീവനക്കാരും തടിച്ചുകൂടി.സാഹസികമായി ചെയ്യേണ്ട ഈ സേവനം മറ്റുള്ളവര്‍ക്ക് പകര്‍ന്ന് നല്കാന് തയ്യാറായ ഫയര്‍ ആന്റ് റസ്ക്യൂ ടീ മാംഗങ്ങളെ സോണ്‍ കമ്മിറ്റി അഭിനന്ദിച്ചു. െ്രെടനിംഗിന് മോഹനന് പുത്തുര്‍ വയല്‍, ശുരേഷ് കുമാര്‍ എറണാക്കുളം, മിധു ന് മുട്ടില്‍, സഫീര്‍ കണ്ണൂര്‍, ഫൈസല്‍ ബീനാച്ചി, ബിനോയ് കണ്ണൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി. സാന്ത്വന വാരാചരണത്തിന്റെ ഭാഗമായി ഉച്ചഭക്ഷണ വിതരണം, വിളംബര റാലി, ഡോക്യൂമെന്ററി പ്രദര്‍ശനം, രോഗികളെ സന്ദര്‍ശിക്കല്‍ തുടങ്ങിയവ നടന്നു. സോണ്‍ പ്രസിഡന്റ് നൗഫല്‍ സഖാഫി വെണ്ണിയോട്, സെക്രട്ടറി നസീര്‍ കോട്ടത്തറ, ഉബൈദ് സഅദി പരിയാരം, അബ്ദുസ്സലാം സഖാഫി പിണങ്ങോട്, ബഷീര്‍ മാണ്ടാട്, വഹാബ് ചെലഞ്ഞിച്ചാല്‍, ഗഫൂര്‍ പിണങ്ങോട് തുടങ്ങിയവര്‍ സംബന്ധിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍