കാട്ടുതീ പ്രതിരോധ പ്രവര്‍ത്തനം;കൂട്ടായ പരിശ്രമം അനിവാര്യം:ടി.എസ് ദിലീപ് കുമാര്‍
പുല്‍പ്പള്ളി:കേരള കര്‍ണ്ണാടക അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന വനാതിര്‍ത്തി മേഖലകളില്‍ വരള്‍ച്ച രൂക്ഷമായതോടെ മുന്‍ക്കാലങ്ങളിലെ പാഠങ്ങള്‍ ഉള്‍ക്കൊണ്ട് കാട്ടുതീ തടയുന്നതിന് കൂട്ടായ പരിശ്രമത്തിലൂടെ മാത്രമേ കഴിയൂവെന്ന് പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.എസ് ദിലീപ് കുമാര്‍.വണ്ടിക്കടവ് ഫോറസ്റ്റ് ഓഫീസില്‍ വെച്ച് വനം വകുപ്പ്, പോലീസ്,ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, സന്നദ്ധ സംഘടക നകള്‍ എന്നിവയുടെ നേതൃത്വത്തില്‍ നടത്തിയ പ്രകൃതിപഠന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗിരിജ കൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു.പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു പ്രകാശ്,വൈസ് പ്രസിഡണ്ട് ശിവരാമന് പാറക്കുഴി, ജില്ലാ പഞ്ചായത്താഗം വര്‍ഗീസ് മുരിയല്‍ കാവില്‍,എസ് ഐ.എസ്.ഐ ജോസ് സജി കുമാര്‍,പി.എ പ്രകാശന്,സാജന് മാത്യു എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍