ബാലികയോട് മോശമായി പെരുമാറിയ മധ്യവയസ്കന് അറസ്റ്റില്‍ ; പ്രതിക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു
വൈത്തിരി കോളിച്ചാല്‍ പള്ളിത്താഴത്തില്‍ ബാബുക്കയെന്ന സുജീര്‍ ഖാന് (51) നെയാണ് വൈത്തിരി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ പതിനൊന്ന് വയസുള്ള ബാലികയോട് മോശമായി പെരുമാറിയതുമായി ബന്ധപ്പെട്ടാണ് ഇയ്യാള്‍ക്കെതിരെ കേസെടുത്തത്. പ്രദേശത്ത് സാമൂഹ്യപ്രവര്‍ത്തകനെന്ന നിലയില്‍ മറ്റുള്ളവരോട് ഇടപഴകിയിരുന്ന വ്യക്തിയാണ് സുജീര്‍ ഖാന്. കുട്ടികളുടെ അവകാശ സംരക്ഷകനെന്ന പേരില്‍ ഇയ്യാള് പലവിഷയങ്ങളിലും ഇടപെട്ടിരുന്നതായും പ്രദേശവാസികള്‍ പറയുന്നു. കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോള്‍ പെണ്‍കുട്ടി നല്കിയ സൂചനകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം സുജീറിലെത്തിയത്. തുടര്‍ന്ന് കുട്ടിയുടെ മൊഴി പ്രകാരം ഇയ്യാള്‍ക്കെതിരെ പോക്സോ വകുപ്പ് പ്രകാരവും ഐപിസി 354 (എ) പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പ്രതിയെ ഇന്ന് വൈകുന്നേരത്തോടെ കോടതിയില്‍ ഹാജരാക്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍