എം.എല്‍.എയ്ക്ക് ശക്തമായ മറുപടിയുമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
എം.എല്‍.എ ഒ.ആര് കേളുവിന്റെ ആരോപണം അടിസ്ഥാനരഹിതം; ജില്ലാ പഞ്ചായത്തിന്റെ അനാസ്ഥമൂലം നബാര്‍ഡ് ഫണ്ട് കടലാസിലൊതുങ്ങുന്നൂവെന്ന് ആരോപണം രാഷ്ട്രീയ പ്രേരിതം; ജില്ലാ പഞ്ചായത്ത് കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി ആറരക്കോടി രൂപ വകയിരുത്തുകയും, രണ്ട് കോടി ചിലവഴിക്കുകയും ചെയ്തു; രണ്ട് വര്‍ഷമായിട്ടും എംഎല്‍എ ജില്ലാശുപത്രിക്കുവേണ്ടി ഒരു രൂപ പോലും ചിലവഴിച്ചിട്ടില്ല ; ജില്ലാശുപത്രി വികസന പദ്ധതികള്‍ ജില്ലാ പഞ്ചായത്ത് നടപ്പില്‍ വരുത്തിയത്; ഉത്ഘാടന മഹാമഹം നടത്തി കൊട്ടിഘോഷിക്കാത്തത് തങ്ങളുടെ തെറ്റായെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉഷാ കുമാരി.
മാനന്തവാടി മള്‍ട്ടി പര്‍പ്പസ് ഹോസ്പിറ്റല്‍ ബ്ലോക്ക് നിര്‍മ്മാണത്തിന് ജില്ലാ പഞ്ചായത്ത് തടസ്സം നില്‍ക്കുന്നുവെന്ന എം എല്‍ എ ഒ ആര്കേളുവിന്റെ പ്രസ്താവന അടിസ്ഥാന രഹിതവും അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുകയുമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ടി ഉഷാകുമാരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.മുന്‍ മന്ത്രി പി കെ ജയലക്ഷ്മി മുന്‍കയ്യെടുത്ത് നബാര്‍ഡ് മുഖേന 45 കോടി രൂപയുടെ ഫണ്ട് അനുവദിക്കുകയും 2016ല്‍ തന്നെ എഎസ്സും ടി എസ്സും ലഭിക്കുകയും ശിലാസ്ഥാപന കര്‍മ്മവും നിര്‍വ്വഹിച്ച മള്‍ട്ടിപര്‍പ്പസ് ഹോസ്പിറ്റല്‍ നിര്‍മ്മാണം തുടങ്ങാത്തത് പി ഡബ്ല്യുഡി യു ടെ യും ആരോഗ്യ വകുപ്പിന്റെയും അനാസ്ഥയാണ്.
2016 ആഗസ്റ്റ് ആറിന് ജില്ലാ ആസ്പത്രിയില്‍ കെട്ടിടം നിര്‍മ്മിക്കാന്‍ സ്ഥലം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പി ഡബ്ല്യുഡിഎക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ജില്ലാ പഞ്ചായത്തിന് കത്ത് നല്‍കിയതിനെ തുടര്‍ന്ന് 20 16 ആഗസ്റ്റ് 10ന് തന്നെ ഭൂമി പിഡബ്ല്യുഡി ക്ക് കൈമാറാന്‍ തീരുമാനിക്കുകയും ജില്ലാ മെഡിക്കല്‍ ഓഫീസറെ തീരുമാനമറിയിക്കുകയും ചെയ്തു.പുതിയ കെട്ടിടം പണിയുന്നതിന്നായി പഴയ കെട്ടിടം പൊളിച്ചുമാറ്റാനും ആഗസ്റ്റ് 20ന് ജില്ലാ പഞ്ചായത്ത് ഭരണസമിതി തീരുമാനിക്കുകയും തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ സുപ്രണ്ടിനെ ചുമതലപ്പെടുത്തുകയും ചെയ്തു. പിന്നീടുണ്ടായ കാലതാമസം എല്‍ എസ് ജി ഡി വകുപ്പിന്റെ ഭാഗത്ത് നിന്നും ക്യത്യമായ വിധത്തിലുള്ള ഇടപെടലി ല്ലാത്തത് കൊണ്ടാണ് ഭൂമി വിട്ടുനല്കണമെന്നല്ലാതെ മറ്റ് രേഖാമൂലമുള്ള ഒരു നിര്‍ദ്ദേശവും ഒരു വകുപ്പിന്റെ ഭാഗത്ത് നിന്നും ജില്ലാ പഞ്ചായത്തിന് ലഭിച്ചിട്ടില്ല എന്നിട്ടും ജില്ലാ പഞ്ചായത്തിന്റെ ഇടപെടല്‍ മൂലംപഴയ കെട്ടിടം പൊളിക്കാനുള്ള ജോലികള്‍ ആരംഭിച്ച സമയത്ത് എംഎല്‍എ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന് കത്തയച്ചത് കാര്യങ്ങള്‍ അറിയാതെ വിവാദങ്ങള്‍ ഉണ്ടാക്കാന്‍ വേണ്ടി മാത്രമാണ്
.വികസന പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയം കാണുകയും അടിസ്ഥാന രഹിതമായ കാര്യങ്ങള്‍ പ്രചരപ്പിക്കുന്നതും ശരിയായ നടപടിയല്ലമള്ട്ടി പര്‍പ്പസ് ഹോസ്പിറ്റല്‍ ബ്ലോക്ക് കെട്ടിടനിര്മ്മാണത്തില് ജില്ലാ പഞ്ചായത്തിന് യാതൊരു വിധ ബന്ധവുമില്ല പിഡബ്ല്യുഡിയാണ് കെട്ടിടം നിര്‍മ്മിക്കേണ്ടത് ഇതിന് എം എല്‍ എ ഇടപെട്ട് നടപടികള്‍ എടുപ്പിക്കുകയാണ് വേണ്ടത്ജില്ലാ ആസ്പത്രിയില്‍ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ഏറെ മുന്പന്തിയിലാണ്ഒ ആര്‍കേളു എംഎല് എയായി ഒന്നര വര്‍ഷം കഴിഞ്ഞിട്ടും ജില്ലാ ആസ്പത്രിയില്‍ എന്ത് വികസനമാണ് എം എല്‍ എ കൊണ്ട് വന്നതെന്ന് വ്യക്തമാക്കണം എം എല്‍ എ ഫണ്ടില്‍ നിന്നും ഒരു രൂപ പോലും ജില്ലാ ആസ്പത്രിക്ക് ഒ ആര്‍കേളു അനുവദിച്ചിട്ടില്ല ജനങ്ങളുടെ ഇടയില്‍ ഏറെ പ്രശംസകള്‍ നേടിഎടുത്തജില്ലാ പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങളെ താറടിച്ചു കാണിക്കാനാണ് പുതിയ വിവാദങ്ങളുമായി രംഗത്തെത്തിയിട്ടുള്ളത്
ആരോഗ്യ വകുപ്പിന്റെയും സര്‍ക്കാറിന്റെയും അനാസ്ഥകാരണം ജില്ലാ ആസ്പത്രിയിലെ രോഗികള്ക്കുള്ളപോഷകാഹാരംമുടങ്ങിയിട്ട് രണ്ട് മാസം കഴിഞ്ഞു ഇത് മറച്ച് വെക്കാനാണ് ജില്ലാ പഞ്ചായത്തിന്നെതിരെ പ്രസ്താവനയുമായി രംഗത്തെത്തിയിട്ടുള്ളത്പോഷകാഹാര വിതരണമെങ്കിലും പുനസ്ഥാപിക്കാന്‍ എം എല്‍ എ മുന്‍കയ്യെടുക്കണം.ജില്ലാ ആസ്പത്രിയിലെ സ്പെഷലിസ്റ്റ് ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാന്‍ പോലും എം എല്‍ എ ഇടപെടലുകള്‍ നടത്തുന്നില്ലആരോഗ്യ വകുപ്പില്‍ നിന്നും സര്‍ക്കാറില്‍ നിന്നും നിരവധി കാര്യങ്ങള്‍ ജില്ലാ ആസ്പത്രിയില്‍ ലഭ്യമാക്കേണ്ടതുണ്ട് എം എല്‍ എ ഇടപെട്ട് പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്നും ജില്ലാ പഞ്ചായത്ത് എം എല്‍ എ യോട് അഭ്യര്‍ത്ഥിക്കുന്നുവെന്നും പ്രസിഡണ്ട് ഉഷാകുമാരി പറഞ്ഞു പത്ര സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി കെ അസ്മത്ത് മെമ്പര്‍മാരായ എ പ്രഭാകരന് മാസ്റ്റര്‍ എ ദേവകി എന്നിവരും സംബന്ധിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍