കഞ്ചാവുമായി കോഴിക്കോട് സ്വദേശി പിടിയില്‍
കോഴിക്കോട് ചേളന്നൂര്‍ നമ്പ്യാര്‍ പറമ്പത്ത് പിടി സലീം (45) നെയാണ് ബത്തേരി റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ ടി ഷറഫുദ്ദീനും സംഘവും പിടികൂടിയത്. ഇന്ന് വൈകുന്നേരത്തോടെ പുല്‍പ്പള്ളി പെരിക്കല്ലൂരില്‍ വെച്ചാണ് ഇയാള്‍ പിടിയിലായത്. ഇയാളുടെ കൈവശം സൂക്ഷിച്ചിരുന്ന 150 ഗ്രാം ഉണക്ക കഞ്ചാവും പിടികൂടി. രാത്രിയോടെ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. കര്‍ണാടകയില്‍ നിന്നും കഞ്ചാവ് വാങ്ങി ചേളന്നൂര്‍ ഭാഗത്ത് ചെറിയപൊതികളാക്കി വില്‍പ്പന നടത്തുകയാണ് ഇയാളുടെ പതിവെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍