വയനാട് എം.പി ക്കെതിരെ ഡി.വൈ.എഫ്.ഐയുടെ 'കുറ്റപത്ര' സമര്‍പ്പണം
വയനാടിനുവേണ്ടി ചെറുവിരലനക്കാത്ത വയനാട് എം.പി. ക്കെതിരെ കുറ്റപത്രസമര്‍പ്പണം ജില്ലാ തല ഉദ്ഘാടനം ബത്തേരിയില്‍ നടന്നു. ജില്ലാ സെക്രട്ടറി കെ.റഫീഖ് ഉദ്ഘാടനം ചെയ്തു. ബത്തേരി ടൗണില്‍ പ്രകടനം നടത്തി എം.പി. എം.ഐ ഷാനവാസിന്റെ കോലത്തില്‍ കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. പരിപാടിയില്‍ കെ.ജി.സുധീഷ് അദ്ധ്യക്ഷനായിരുന്നു . ജില്ലാ പ്രസിഡന്റ് കെ.പി.ഷിജു ,കെ.മുഹമ്മദലി,ടി.കെ.രമേശന് , നിധിന് കെ.വൈ , നിധീഷ് സോമന്, സുനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. എ.കെ.ജിതൂഷ് സ്വാഗതവും ലിജോ ജോണി നന്ദിയും പറഞ്ഞു . ശ്രീ ചിത്തിര സെന്റര്‍, വയനാട് റെയില്‍വേ, രാത്രയാത്രാ നിരോധനം പിന്‍വലിക്കല്‍ തുടങ്ങിയ വയനാടിന്റെ വികസന പ്രശ്നങ്ങളിലെല്ലാം പരാജയപ്പെട്ട വയനാട് എം.പി.ക്കെതിരെ യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ 500 ലധികം കേന്ദ്രങ്ങളിലാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. വെള്ളി , ശനി ദിവസങ്ങളിലായാണ് ക്യാംപയിന്
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍