കെ.എസ്.ആര്.ടി.സി ഓണ്‍ലൈന്‍ ടിക്കറ്റ് കൗണ്ടര്‍ തുറന്നു
കല്‍പ്പറ്റ: കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വേഷന്‍ കൗണ്ടറിന്റേയും കല്‍പ്പറ്റ കാഞ്ഞങ്ങാട് ബസ് സര്‍വ്വീസിന്റേയും ഉദ്ഘാടനം കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡില്‍ സി കെ ശശീന്ദ്രന് എം എല്‍ എ ഉദ്ഘാടനം ചെയ്തു. കെ.എസ്.ആര്.ടി.സിയെ ആശ്രയിക്കുന്ന ദീര്‍ഘദൂര യാത്രക്കാര്‍ക്ക് മുന്‍കൂട്ടി സീറ്റ് ബുക്ക് ചെയ്യാന്‍ കഴിയുന്ന രീതിയിലാണ് റിസര്‍വേഷന്‍ കൗണ്ടര്‍ ഒരുക്കിയിരിക്കുന്നത്. നഗരസഭ ചെയര്‍പേഴ്സണ്‍ ഉമൈബ മൊയ്തീന്‍കുട്ടി അധ്യക്ഷയായിരുന്നു.കെ.എസ്.ആര്.ടി.സി ഡയരക്ടര്‍ ബോര്‍ഡ് അംഗം സി എം ശിവരാമന് ഫ്ളാഗ് ഓഫ് ചെയ്തു. നഗരസഭ വൈസ് ചെയര്മാന് പി പി ആലി, കൗണ്‍സിലര്‍ വി ഹാരിസ്, ഡി വൈ എസ് പി പ്രിന്‍സ് അബ്രഹാം, ജോയിന്റ് ആര് ടി ഒ മനോജ്കുമാര്‍, മുഹമ്മദ് ഉണ്ണികുളങ്ങര, അബ്ദുല്‍ ഗഫൂര്‍, ചിത്രാംഗദന്‍, കെ ജയരാജന്, എസ് വിനോദ് കുമാര്‍, എം കെ അജിത്കുമാര്‍, എസ് ഷിബിമോന്‍ സംബന്ധിച്ചു. കെ എസ് ആര് ടി സി സോണല്‍ ഓഫീസര്‍ ജോഷിജോണ്‍ സ്വാഗതവും അസി. ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ജയകുമാര്‍ നന്ദിയും പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍