മുള്ളന്‍കൊല്ലി സെന്റ് തോമസ് എ.യു.പി സ്കൂള്‍ വാര്‍ഷികാഘോഷവും,യാത്രയയപ്പും
മുള്ളന്‍കൊല്ലി സെന്റ് തോമസ് എ.യു.പി സ്കൂളിന്റെ അറുപത്തിയഞ്ചാം വാര്‍ഷികാഘോഷവും സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന പ്രധാനാധ്യാപകന് ടോം തോമസിന് യാത്രയയപ്പും നടത്തി. മാനന്തവാടി രൂപത കോര്‍പ്പറേറ്റ് മാനേജര്‍ ഫാ.ബിജു പൊന്‍പാറയില്‍ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു. സ്ക്കൂള് മാനേജര്‍ ഫാ.ചാണ്ടി പുനക്കാട്ട് അദ്ധ്യക്ഷത വഹിച്ചു.പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.എസ് ദിലീപ് കുമാര്‍ സ്കൂള്‍ മാസറ്റര്‍ പ്ലാന്‍ പ്രകാശനം ചെയ്തു. മുള്ളന്കൊല്ലിഗ്രാപഞ്ചായത്ത് പ്രസിഡണ്ട് ഗിരിജ കൃഷ്ണന്,പുല്‍പ്പള്ളി പഴശിരാജ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. എ.ഒ റോയി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സെയ്തലവി എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍