മെഗാ മെഡിക്കല്‍ ക്യാമ്പ് ഫെബ്രുവരി 18 ന്
പഴുപ്പത്തൂര്‍ ജുമാ മസ്ജിദിന്റെയും, പഴുപ്പത്തൂര്‍ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രസമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ ഫെബ്രുവരി 18 ന് പഴുപ്പത്തൂര്‍ ജുമാ മസ്ജിദ് പരിസരത്ത് വെച്ച് മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. മത സൗഹാര്‍ദ്ദത്തിന്റെ മഹനീയ മാതൃകയാന് പോകുന്ന ഈ സംരംഭം മേപ്പാടി വിംസ് ഹോസ്പിറ്റലുമായി സഹകരിച്ചാണ് നടത്തുന്നത്. സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം എം.എല്‍.എ ഐ.സി.ബാലകൃഷ്ണന് ക്യാമ്പ് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ രാഷ്ട്രീയസാംസ്കാരിക സാമൂഹിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുംവിംസ് ഹോസ്പ്പിറ്റലിലെ എട്ടിലധികം ഡോക്ടര്‍മാരുടെ സേവനം ക്യാമ്പില്‍ ലഭ്യമാകും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍