തോണിച്ചാല്‍ മഹോല്‍സവം ചടങ്ങുകള്‍ക്ക് തുടക്കമായി
തോണിച്ചാല്‍: ഫെബ്രുവരി 13, 14 തീയ്യതികളില്‍ നടക്കുന്ന തോണിച്ചാല്‍ തിറ മഹോത്സവത്തിന്റെ ചടങ്ങുകള്‍ക്ക് തുടക്കമായി. ഒതയോത്ത് തറവാട്ടില്‍ നടന്ന 'കുളിച്ചു നില്ക്കല്' ചടങ്ങോടെയാണ് ആചാരങ്ങള്‍ക്ക് തുടക്കമായത്. തിറയുമായി ബന്ധപ്പെട്ട് നില്ക്കുന്ന തറവാട്ടംഗങ്ങളാണ് കുളിച്ചു നില്ക്കല് ചടങ്ങില്‍ പങ്കെടുക്കുന്നത്. കുളിച്ചു നില്ക്കല് ചടങ്ങില്‍ പങ്കെടുത്ത തറവാട്ടംഗങ്ങള്‍ തിറയ്ക്ക് മുമ്പ് ഒതയോത്ത്, മണല്‍വയല്‍, തൃക്കോളി, കുഴികണ്ടം, എക്കമുണ്ട എന്നീ തറവാടുകളില്‍ ഒരുമിച്ച് താമസിക്കും.13 ന് മലയില്‍ നിന്നും ഒതയോത്ത് കരിങ്കാളിക്ഷേത്രത്തില് നിന്നും നിന്നും എഴുന്നള്ളത്ത് നടക്കുന്നതോടെ ആഘോഷ പരിപാടികള്‍ക്ക് തുടക്കമാവും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍