കുറുവ ദ്വീപിനെ സംരക്ഷിക്കണം:സിപിഐ
മാനന്തവാടി: ഏഷ്യയിലെ ജനവാസമില്ലാത്ത ഏക ശുദ്ധജല ദ്വീപായ കുറുവാ ദ്വീപിനെ സംരക്ഷിക്കണമെന്നും സന്ദര്‍ശകര്‍ക്ക് എര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിക്കാനുള്ള നീക്കത്തില്‍ നിന്നും അധികാരികള്‍ പിന്മാറണമെന്നും അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള കുറുവ ദ്വീപിലെ സസ്യജന്തുജാലങ്ങളുടെ ആവാസവ്യവസ്ഥയ്ക്ക് കോട്ടം തട്ടുന്ന നടപടിയുണ്ടകരുതെന്നും സി.പി.ഐ ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.കുറുവ ദ്വീപിന്റെ സംരക്ഷണം വനസംരക്ഷണസമതിയെ എല്പിക്കണമെന്നും അപൂര്‍വ്വ സസ്യങ്ങളുടെ കലവറയെന്ന് അറിയപ്പെടുന്ന ദ്വീപിന്റെ നിലനില്‍പ്പിന് നിയന്ത്രണം ആവിശ്യമാണ്. വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയുടെ സീനിയര്‍ സയിന്റിസ്റ്റ് വിനോദ്സിന്നയുടെ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വനം വകുപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. വംശനാശം സംഭവിക്കുന്ന ഓര്‍ക്കിടുകളും അപുര്വ്വയിനം ഔഷധസസ്യങ്ങളും സംരക്ഷിക്കുന്നതിന് വനം വകുപ്പ് നടപടി സ്വീകരിക്കണം.നിയന്ത്രണമില്ലാതെ സഞ്ചാരികള്‍ പ്രവേശനം അനുവദിച്ചല്‍ ദ്വിപ് നശിക്കുമെന്നും കുറുവ ദ്വീപിന്റെ പരിസരത്തെ വന്യമൃഗശല്യം പരിഹരിക്കുന്നതിന് റെയില്‍ഫെന്‍സിംഗ് സ്ഥാപിക്കണമെന്നും കുറുവാ ദ്വീപിനെ സംരക്ഷണമേഖലയായി പ്രഖ്യാപിക്കണമെന്നും നിയന്ത്രണങ്ങള്‍ക്ക് വിധേയമായി സഞ്ചാരികള്‍ക്ക് പ്രവേശനനുമതി നല്കാവുവെന്നും ദ്വീപിലെത്തുന്ന സഞ്ചാരികള്‍ക്ക് പ്രവേശനത്തിന് സൗകര്യമായി ഓണ്‍ലൈന്‍ ടിക്കറ്റ് സംവിധാനം അടിയന്തരമായി ഏര്‍പ്പെടുത്തണമെന്നും സി പി ഐ വയനാട് ജില്ലാസമ്മേളനം ആവശ്യപ്പെട്ടു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍