ദേശീയ സ്കൂള്‍ ഫെന്‍സിങ് ചാമ്പ്യന്‍ഷിപ്പില്‍ വയനാടന്‍ തിളക്കം.
മഹാരാഷ്ട്ര ഘോലക്പൂരില് ഫെബ്രുവരി മൂന്നു മുതല്‍ അഞ്ചു വരെ നടന്ന മത്സരത്തില്‍ രണ്ടു സ്വര്‍ണവും ഒരു വെള്ളിയുമാണ് വയനാട്ടില്‍ നിന്നുള്ള കൗമാര താരങ്ങള്‍ക്ക് നേടാനായത്. കല്‍പ്പറ്റയിലെ സെന്‍ട്രലൈസ്ഡ് സ്പോട്സ് ഹോസ്റ്റലില്‍ പരിശീലനം നടത്തുന്ന താരങ്ങളായ അലോഷ്യസ് കെ ജോഷി, ഗായത്രി, തലശ്ശേരി സായ് യില്‍ പരിശീലനം നടത്തുന്ന അല്‍ക്ക വി സജി എന്നിവരാണ് മീറ്റില്‍ മെഡല്‍ നേടിയത്. ഏഷ്യന്‍ ജൂനിയര്‍ ഫെന്‍സിങ് ചാമ്പ്യന്‍ഷിപ്പിലേക്ക് ഇതിനകം തിരഞ്ഞെടുക്കപ്പെട്ട കമ്പളക്കാട് സ്വദേശിയായ അലോഷ്യസ് കെ ജോഷി എപ്പി ടീം ഇനത്തിലാണ് സ്വര്‍ണം നേടിയത്. പള്ളിക്കുന്ന് സ്വദേശിനിയായ അല്‍ക്ക പെണ്‍കുട്ടികളുടെ വ്യക്തിഗത വിഭാഗത്തിലാണ് സ്വര്‍ണം നേടിയത്. ഇതേ വിഭാഗത്തിലാണ് കല്‍പ്പറ്റ അമ്പിലേരി സ്വദേശിനി ഗായത്രിക്ക് വെള്ളി ലഭിച്ചത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍