പുല്‍പ്പള്ളി പുന്നോലില്‍ റോയി (41) നാണ് മാനന്തവാടി എസ്.സി.എസ്.ടി സ്പെഷല്‍ കോടതി ജഡ്ജി പി സെയതലവി നാല് വര്‍ഷം തടവിനും, 1,75000 രൂപ പിഴയും വിധിച്ചത്. പിഴയടക്കാത്ത പക്ഷം 2 മാസം അധിക തടവ് അനുഭവിക്കണം. 2015 ലാണ് കേസിനാസ്പദമായ സംഭവം. ആരുമില്ലാത്ത നേരത്ത് നാല്പത് കാരിയായ വീട്ടമ്മയെ വീടിനുള്ളില്‍ ഒളിച്ചിരുന്ന് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതാണ് കേസ്. പരാതിപ്രകാരം ഐപിസി 354, 451 വകുപ്പുകള്‍ പ്രകാരമാണ് പ്രതിയെ ശിക്ഷിച്ചത്. മാനന്തവാടി എസ്എംഎസ് ഡിവൈഎസ്പി ആയിരുന്ന ജെയ്സണ്‍ എബ്രഹാമാണ് കേസ് അന്വേക്ഷിച്ചത്. സെപ്ഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ.ജോഷി മുണ്ടക്കല്‍ പ്രോസിക്യൂഷന് വേണ്ടി ഹാജരായി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍