ഹലോ എത്ര മണിക്കാ ബസ്സ് ?നാടിനു മാതൃകയായി അക്കാദമിക മാസ്റ്റര്‍ സമര്‍പ്പണം
വെണ്ണിയോട് :കേരള സര്‍ക്കാര്‍ ആവിഷ്ക്കരിച്ച പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്ന തിരക്കിലാണ് പൊതു വിദ്യാലയങ്ങള്‍. മിക്ക സ്കൂളുകളും ഇതിനകം തങ്ങളുടെ മാസ്റ്റര്‍ പ്ലാനുകള്‍ പ്രകാശനം ചെയ്തു. ഇവിടെയാണ് വെണ്ണിയോട് എസ്.എ.എല്‍.പി. സ്കൂളിലെ കുരുന്നുകള്‍ സമൂഹത്തിനു മാതൃക കാട്ടിയത്. സ്കൂള്‍ അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ സമര്‍പ്പണത്തിന്റെ ഭാഗമായി സ്കൂള്‍ നന്മ ക്ലബ് പ്രവര്‍ത്തകര്‍ തയ്യാറാക്കിയ 'ഹലോ എത്ര മണിക്കാ ബസ്സ്? എന്ന ബസ്സ് സമയ വിവര ബോര്‍ഡ് വെണ്ണിയോട് സ്ഥാപിച്ചുകൊണ്ടാണ് കുരുന്നുകള്‍ മാതൃകയായത്. വെണ്ണിയോട് നിന്നും കല്‍പ്പററ ഭാഗത്തേക്കും, പടിഞ്ഞാറത്തറ ഭാഗത്തേക്കുമുള്ള ബസ്സുകളുടെ സമയം, റൂട്ട് എന്നിവ ഉള്‍പ്പെടുത്തിയാണ് ബോര്‍ഡ് തയ്യാറാക്കിയിരിക്കുന്നത്.3,4 ക്ലാസുകളിലെ സമയം എന്ന പാഠമാണ് ഇത്തരത്തില്‍ ഒരു ആശയത്തിന് കുരുന്നുകളെ സഹായിച്ചത്. കോട്ടത്തറ പഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ജോസഫ് ബോര്‍ഡ് പൊതു ജനങ്ങള്‍ക്കായി സമര്‍പ്പിച്ചു. വൈസ് പ്രസിഡന്റ് വി. എന്‍. ഉണ്ണികൃഷ്ണന് അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ (പകാശന0 ചെയ്തു. സ്കൂള്‍ (പധാനാധൃാപിക ദിവ്യ അഗസ്ററിന്, അധ്യാപകരായ ജൃോതി പി., ജിന്‍സി മാതൃു, ശരത് റാ0, സിമി കെ, പി. ടി. എ. (പതിനിധികള്‍ എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍