ഭൗതിക വിദ്യാഭ്യാസത്തോടൊപ്പം മത വിദ്യാഭ്യാസവും വളര്‍ത്തണം:പാണക്കാട് സയ്യിദ് അബ്ബാസ് അലി ഷിഹാബ് തങ്ങള്‍.
മാനന്തവാടി: ഭൗതിക വിദ്യാഭ്യാസത്തോേെടാപ്പം മത വിദ്യാഭ്യാസവും വളര്‍ത്തി ക്കൊണ്ടുവരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പാണക്കാട് സയ്യിദ് അബ്ബാസ് അലി ഷിഹാബ് തങ്ങള്‍.മത വിദ്യാഭ്യാസത്തിലൂടെ മാത്രമേ വിജയം നേടിയെടുക്കാന്‍ കഴിയൂ.
മത ഭൗതികവിദ്യാഭ്യാസ നവോത്ഥാന മേഖലക്ക് സമസ്തക്ക് കീഴിലുള്ള സ്ഥാപനങ്ങള്‍ വിലപ്പെട്ട സംഭാവനകളാണ് നല്‍കുന്നത്.ഓരോ പ്രദേശത്തും ഉയരുന്ന മത സ്ഥാപനങ്ങള്‍ സമുദായത്തിന്റെയും നാടിന്റെയും അനുഗ്രഹമാണെന്നും തങ്ങള്‍ പറഞ്ഞു. മാനന്തവാടി എരുമത്തെരുവ് ചെറ്റപ്പാലം ബൈപാസ് റോഡില്‍ കോട്ടക്കുന്നില്നിര്മ്മിക്കുന്ന വരക്കല്‍ മുല്ലക്കോയ തങ്ങള്ഇസ്ലാമിക് കോംപ്ലക്സിന്റെ ശിലാസ്ഥാപനകര്‍മ്മം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.സമസ്ത ജില്ലാ പ്രസിഡണ്ട് കെ ടി ഹംസ മുസ്ലിയാര് അദ്ധ്യക്ഷത വഹിച്ചു എസ് വൈ എസ് സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി പിണങ്ങോട് അബൂബക്കര്‍ ഹാജിഎസ് കെ ജെ എം സംസ്ഥാന ട്രഷറര്‍ എം എം ഇമ്പിച്ചിക്കോയ മുസ് ലിയാര്‍ ജില്ലാ മുശാവറ അംഗം എം ഹസ്സന് മുസ് ലിയാര്‍ ആലിക്കോയ തങ്ങള്‍ പിലാക്കാവ് ഇമ്പിച്ചിക്കോയ തങ്ങള്‍ തലപ്പുഴ മാനന്ത വാടി റൈഞ്ച് പ്രസിഡണ്ട് ഉമ്മര്ദാരിമി കണ്ടങ്കില് സൂപ്പി ഹാജിമണിയ ലം കണ്ടി നസീര്‍ ഹാജി സാജിദ് അമാനി സാദിഖുല്‍ അമീന് ഫൈസി നിസാര്‍ ദാരിമി പി വി എസ് മൂസ്സ കെപി അബ്ദുല്‍ നാസര്‍ ഹാരിസ് കാട്ടിക്കുളം സെയ്തലവി മാസ്റ്റര്‍ ആസിര്‍ എംചിറക്കര എന്നിവര്‍ സംബന്ധിച്ചു വിഎം ഇ സി ടി ജനറല്‍ സെക്രട്ടറി ടി എം എ ജലീല്‍ ദാരിമി സ്വാഗതവും പ്രസിഡണ്ട് സി കുഞ്ഞബ്ദുള്ള നന്ദിയും പറഞ്ഞു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍