കെ.കെ അബ്ദുള്ളയുടെ ദേഹവിയോഗത്തില്‍ അനുശോചിച്ചു.
പുല്‍പ്പള്ളി:പനമരത്തെ സുപ്രഭാതം ദിനപത്രം, വയനാട് വിഷന്‍ ചാനല്‍ എന്നിവയുടെ ലേഖകനും കെ.ആര് എം.യു അംഗവുമായിരുന്ന കെ.കെ അബ്ദുള്ളയുടെ നിര്യാണത്തില്‍ കേരള റിപ്പോര്‍ട്ടേഴ്സ് & മീഡിയ പേഴ്സണ്‍സ് യൂണിയന് വയനാട് ജില്ലാ കമ്മിറ്റി അനുശോചിച്ചു. പൊതുപ്രവര്‍ത്തന മേഖലയില്‍ നിറസാന്നിധ്യമായിരുന്നു അബ്ദുള്ളയെന്ന് യോഗം ചൂണ്ടിക്കാട്ടി. ജില്ലാ പ്രസി.ബെന്നി മാത്യു, സെക്ര: ബിജു നാട്ടുനിലം,, സംസ്ഥാന സെക്ര: സി.ഡി ബാബു, ഇല്യാസ് മേപ്പാടി, സിദ്ദീഖ്, ബിന്ദു ബാബു, മഹേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍