കെ.കെ അബ്ദുള്ളയുടെ ദേഹവിയോഗത്തില്‍ മാനന്തവാടി പ്രസ് ക്ലബ് അനുശോചിച്ചു
പനമരം പ്രസ് ഫോറം ഭാരവാഹിയും, വയനാട് വിഷന്‍, സുപ്രഭാതം എന്നിവയുടെ പനമരം പ്രാദേശിക ലേഖകനുമായ കെകെ അബ്ദുള്ളയുടെ അകാല ചരമത്തില്‍ മാനന്തവാടി പ്രസ് ക്ലബ് അനുശോചിച്ചു. തന്റെ ജീവിതം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും, സാമൂഹ്യ സേവനത്തിനും മാറ്റിവെക്കുക വഴി ജില്ലയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് തന്നെ മാതൃകയായ വ്യക്തിത്വമാണ് കെകെ അബ്ദുള്ളയുടെതെന്ന് പ്രസ് ക്ലബ് ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു. അബ്ദുള്ളയുടെ വിയോഗത്താല്‍ കുടംബത്തിനോടൊപ്പം സമൂഹത്തിനും നികത്താനാകാത്ത നഷ്ടമാണ് വന്നിരിക്കുന്നതെന്നും യോഗം അഭിപ്രായപ്പെട്ടു. പ്രസിഡന്റ് സുരേഷ് തലപ്പുഴ, സെക്രട്ടറി ബിജു കിഴക്കേടത്ത്, സജയന് കെഎസ്, അശോകന് ഒഴക്കോടി, ഷെമീര്‍, ലെത്തീഫ് പടയന്‍, കെഎം ഷിനോജ്, അബ്ദുള്ള പള്ളിയാല്‍, അരുണ്‍ വിന്‍സെന്റ്, സത്താര്‍ ആലാന്‍, റെനീഷ് ഫ്രാന്‍സിസ് തുടങ്ങിയവര്‍ സംസാരിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍