എസ്.എഫ്.ഐ നടവയല്‍ സി.എം കോളേജ് ഓഫീസ് ഉപരോധിച്ചു
നടവയല്‍ സി.എം കോളേജ് മനേജ്മെന്റിന്റെ വിദ്യാര്‍ത്ഥി വിരുദ്ധ നിലപാട് അവസാനിപ്പിക്കണം എന്ന് അവശ്യപ്പെട്ട് എസ്.എഫ്.ഐ കോളേജ് ഓഫീസ് ഉപരോധിച്ചു.വിദ്യാര്‍ത്ഥികള്‍ വളരെ കാലമായി ഉന്നയിക്കുന്ന അടിസ്ഥാന അവശ്യങ്ങള്‍ പോലും പരിഹരിക്കാന്‍ മനേജ്മെന്റും പ്രിന്‍സിപ്പാളും തയ്യാറായിരുന്നില്ലെന്ന് എസ്.എഫ്.ഐ ആരോപിച്ചു. ഇന്റേണല്‍ പരിക്ഷയ്ക്ക് ഫീസ് ഒഴിവാക്കുക, വിദ്യാര്‍ത്ഥിനികളെ ബാദിക്കുന്ന വിഷയങ്ങള്‍ പരിഹരിക്കുക, ലൈബ്രറി കോളേജിന്റെ പ്രവര്‍ത്തന സമയത്ത് മുഴുവന്‍ തുറന്ന് പ്രവര്‍ത്തിക്കുക, എല്ലാ ഫീസുകള്‍ക്കും ബില്‍ നല്‍കുക, കോഴ്സുകളുടെ ഫീസ് ഏകീകരിക്കുക, ക്യാന്റിനിലെ അമിത വില കുറയ്ക്കുക, ടോയ്ലറ്റിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക, സംഘടനാ സ്വാതന്ത്ര്യം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങല്‍ ഉന്നയിച്ചാണ് ഓഫീസ് ഉപരോധിച്ചത്.തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ ഫെബ്രുവരി 15ന് മുമ്പായി എസ്.എഫ്.ഐ ഉന്നയിച്ച വിഷയങ്ങള്‍ക്കെല്ലാം പരിഹാരം കാണുമെന്ന ഉറപ്പില്‍ സമരം താല്‍ക്കാലികമായി അവസാനിപ്പിച്ചു. 15 ന് ശേഷവും പ്രശ്നങ്ങള്‍ പരിഹരിച്ചിലങ്കില് കോളേജില്‍ അനിശ്ചിതകാല സമരം അരംഭിക്കുമെന്ന് എസ്.എഫ്.ഐ ഭാരവാഹികള്‍ അറിയിച്ചു. ചര്‍ച്ചയില്‍ ഏരിയാ സെക്രട്ടറി വിഷ്ണു.കെ.എസ്, അക്ഷയ്, യൂണിറ്റ് ഭാരവാഹികളായ ഫായിസ് ,അരുണ്‍, താജുദ്ദീന് എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍