യൂത്ത് ലീഗ് വികസന പിന്നോക്കയാത്രക്ക് ഉജ്ജ്വല തുടക്കം
കല്‍പ്പറ്റ: നിയോജക മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി വെറുതെ ഒരു എംഎല്‍എ എന്ന മുദ്രാവാക്യവുമായി നടത്തുന്ന വികസന പിന്നോക്ക യാത്രക്ക് ആവേശോജ്ജ്വല തുടക്കം. മില്ല്മുക്കില്‍ ജാഥ ക്യാപ്റ്റന്‍ കെയംതൊടി മുജീബിന് പതാക കൈമാറി ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് കെ ഹാരിസ് ഉദ്ഘാടനം ചെയ്തു.ഗഫൂര്‍ വെണ്ണിയോട്, വൈസ് ക്യാപ്റ്റന്‍ ടി എസ് നാസര്‍, നിയോജക മണ്ഡലം ലീഗ് ഭാരവാഹികളായ എം കെ മൊയ്തു ഹാജി, സി കെ ഇബ്രാഹീം, കെ കെ ഹനീഫ, എ കെ റഫീഖ്, പഞ്ചായത്ത് ലീഗ് പ്രസിഡന്റ് വി പി യൂസഫ്, സെക്രട്ടറി കാട്ടി ഗഫൂര്‍, ജില്ലാ യൂത്ത് ലീഗ് ഭാരവാഹികളായ അഡ്വ എ പി മുസ്തഫ, ഷമീം പാറക്കണ്ടി, ജാസര്‍ പാലക്കല്‍, വി എം അബൂബക്കര്‍, സി എച്ച് ഫസല്‍, നിയോജക മണ്ഡലം യൂത്ത് ലീഗ് ഭാരവാഹികളായ സി ഇ ഹാരിസ്, കെ കെ മുഹമ്മദലി, എ കെ സൈതലവി, സി ഷിഹാബ്, ജൗഹര്‍ പുതിയാണ്ടി, പി പി ഷൈജല്‍ തുടങ്ങിയവര്‍ സംസാരിച്ചു. സമാപന പൊതു യോഗം നിയോജക മണ്ഡലം ലീഗ് പ്രസിഡണ്ട് റസാഖ് കല്‍പ്പറ്റ ഉദ്ഘാടനം ചെയ്തു. നാസര്‍ തരുവണ പ്രഭാഷണം നടത്തും. പഞ്ചായത്ത് ലീഗ് പ്രസിഡണ്ട് നാസര്‍ കാതിരി, സെക്രട്ടറി സി മമ്മി സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍