തലപ്പുഴ ഗവ.യു.പി സ്കൂള്‍ വാര്‍ഷികവും യാത്രയയപ്പും
മാനന്തവാടി:തലപ്പുഴ ഗവ.യു.പി സ്കൂള്‍ അറുപത്തിമൂന്നാം വാര്‍ഷികവും സര്‍വ്വീസില്‍ നിന്നും വിരമികുന്ന പ്രധാനാധ്യാപകന് ബേബി മാഷിനുമുള്ള യാത്രയയപ്പും ഫെബ്രുവരി 10 ന് നടക്കുമെന്ന് സക്കൂള് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.10 ന് വൈകുന്നേരം 5 മണിക്ക് നടക്കുന്ന പൊതുസമ്മേളനം ഒ.ആര് കേളു എം.എല്‍.എ. ഉദ്ഘാടനം ചെയ്യും.2016ല്‍ മാതൃകാ അധ്യാപകനുള്ള അവാര്‍ഡ് ലഭിക്കുകയും 34 വര്‍ഷം സര്‍വ്വീസ് പൂര്‍ത്തിയാക്കുകയും വിരമിക്കുകയും ചെയ്യുന്ന പ്രധാനാധ്യാപകന് ബേബി മാസ്റ്റര്‍ക്ക് യാത്രയയപ്പും നല്‍കും. പൊതുസമ്മേളനത്തിനു ശേഷം കുട്ടികളുടെ കലാസന്ധ്യയും തുടര്‍ന്ന് മജീഷ്യന്‍ രാജേഷ് ചന്ദ്ര മയ്യഴി അവതരിപ്പിക്കുന്ന മാജിക്കല്‍ മ്യൂസിക്ക് നൈറ്റും അരങ്ങേറുംവാര്ത്താ സമ്മേളനത്തില്‍ പി.ടി.എ.പ്രസിഡന്റ് സക്കീര്‍ ഹുസൈന്, എസ്.എം.സി.ചെയര്മാന് ഗിരീഷ് കട്ടക്കളം, സംഘാടക സമിതി അംഗങ്ങളായ ജിമ്മി മാത്യു, കെ.വിപിന്‍, ഷാജി മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍