റിപ്പണ്‍ മുണ്ടകംകുന്ന് പ്രദേശവാസികള്‍ക്ക് ആശ്വാസമായി കുടിവെള്ളമെത്തി
റിപ്പണ്‍ മുണ്ടകംകുന്ന് പ്രദേശത്തെ കുടിവെള്ളത്തിന് ക്ലേശമനുഭവിക്കുന്ന നിരവധി കുടുംബംങ്ങള്‍ക്ക് ആശ്വാസമാകുന്ന കുടിവെള്ള പദ്ധതി ഉത്ഘാടനം ചെയ്തു. ബത്തേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഡോറ എന്ന സംഘടനയും റിപ്പണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റാഹത് കാരുണ്യ സെല്ലും സംയുക്തമായാണ് കുടിവെള്ള പദ്ധതി സാക്ഷാത്കരിച്ചത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സപര്യയാക്കുക വഴി ശ്രദ്ധേയയായ സാമൂഹിക പ്രവര്‍ത്തക നര്‍ഗീസ് ബീഗം പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.ഉദ്ഘാടനതോട് അനുബന്ധിച്ച് നടന്ന സംഗമത്തില്‍ തങ്കച്ചന് ബത്തേരി മുഖ്യ അതിഥി ആയിരു ന്നു. കാരുണ്യ രംഗത്ത് ശ്രദ്ധേയനായ ജാബിര്‍ഷാ വയനാട്, അഷ്റഫ് മമ്മി, കുഞ്ഞാറ, ഉദൈഫ റിപ്പണ്‍, കുഞ്ഞാലന്‍ കുട്ടി, നിസാം പള്ളിയാലില്‍, മുഹമ്മദ് മൗലവി, എന്നിവര്‍ സംസാരിച്ചു.
നിഹ്മത്ത് പി. അധ്യക്ഷത വഹിച്ചു. ഇസ്മായില്‍ പള്ളിയാലില്‍ സ്വാഗതവും അയ്യൂബ് പി. ടി നന്ദിയും പറഞ്ഞു. തുടര്‍ന്ന് പ്രദേശത്തെ കലാകാരന്മാര് അവതരിപ്പിച്ച കലാ സന്ധ്യയും അരങ്ങേറി
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍