സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.
വെള്ളമുണ്ട:സ്നേഹസ്പര്‍ശം ഷിഹാബ് തങ്ങള്‍ റിലീഫ് സെല്‍ ഡി.എം വിംസുമായി സഹകരിച്ച് വെള്ളമുണ്ടയില്‍ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു .ജില്ലാ കളക്ടര്‍ എസ് സുഹാസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി തങ്കമണി അദ്ധ്യക്ഷത വഹിച്ചു, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രീത രാമന് മെഡിക്കല്‍ ഉപകരണങ്ങളുടെ വിതരണം നടത്തി.ഡിഎം വിംസ് സീനിയര്‍ മാനേജര്‍ സൂപ്പി കല്ലങ്കോടന്‍, ബ്ലോക്ക് മെമ്പര്‍ കമര്‍ ലൈലതുടങ്ങിയവര് സംസാരിച്ചു.ടി അസീസ് സ്വാഗതവും സുബൈര്‍ ഇ കെ നന്ദിയും പറഞ്ഞു.ജനറല്‍ മെഡിസിന്,ജനറല്‍ സര്‍ജറി, ഓര്‍ത്തോ,ഇ എന്‍ ടി,ഡെന്റല്‍,നേത്ര വിഭാഗം,ത്വക്ക് രോഗവിഭാഗംഷുഗര് പ്രഷര്‍ എന്നീ വിഭാഗങ്ങളിലായി സൗജന്യ പരിശോധന നടത്തി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍