ആദര്‍ശ പ്രചാരണ ക്യാംപയിന് സമസ്തയുടെ പ്രവര്‍ത്തനം കാലോചിതം: മുജീബ് തങ്ങള്‍
കല്‍പ്പറ്റ: നവോഥാനം അവകാശപ്പെട്ട് രംഗപ്രവേശം ചെയ്തവര്‍ ഭീകരവാദത്തിന്റെയും തീവ്രവാദത്തിന്റെയും പിടിയിലകപ്പെട്ട് ലോക സമൂഹത്തിന് മുമ്പില്‍ മുഖം കെട്ടുകൊണ്ടിരിക്കുന്ന വര്‍ത്തമാന സാഹചര്യത്തില്‍ യതാര്‍ഥ ആദര്‍ശ പ്രചാരണവുമായി സമസ്ത നടത്തുന്ന ക്യാംപയിന് ഏറ്റവും കാലോചിതമാണന്നും ആദര്‍ശ പ്രചാരണത്തില്‍ പ്രഭാഷകരായ പണ്ഡിതരുടെ ബാധ്യത ഏറെ വലുതാണന്നും മുജീബ് തങ്ങള്‍ പറഞ്ഞു. സമസ്ത ജില്ലാ കാര്യാലയത്തില്‍ ആദര്‍ശ പ്രചാരണ ക്യാംപയിന് പബ്ലിസിറ്റി കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രഭാഷക ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാഗതസംഘം ചെയര്മാന് എസ് മഹമ്മദ് ദാരിമി അധ്യക്ഷനായിരുന്നു. 14 റെയ്ഞ്ചുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 60 യുവ പണ്ഡിതര്‍ പങ്കെടുത്തു. കെ മുഹമ്മദ് കുട്ടി ഹസനി, എം.എ ഇസ്മായില്‍ ദാരിമി എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു. ഇബ്റാഹീം ഫൈസി പേരാല്‍, കെ മുഹമ്മദ് കുട്ടി നിസാമി തരുവണ, പി മുജീബ് ഫൈസി, പി.സി ഇബ്റാഹീം ഹാജി സംസാരിച്ചു. ഹാരിസ് ബാഖവി കമ്പളക്കാട് സ്വാഗതവും സി.കെ അബ്ദുല്‍ മജീദ് ദാരിമി നന്ദിയും പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍