സിപിഐ വയനാട് ജില്ലാസമ്മേളനത്തിന് കൊടിയുയര്‍ന്നു.
മാനന്തവാടി :സി.പി.ഐ വയനാട് ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് പൊതു സമ്മേളനനഗരിയില്‍ പതാകയുയര്‍ന്നു. സ്വാഗതസംഘം ചെയര്മാന് എല്‍.സോമന് നായര്‍ സമ്മേളനത്തിന് തുടക്കം കുറിച്ച് പതാകയുയര്‍ത്തി.അട്ടമല മുസ്തഫയുടെ സ്മൃതി മണ്ഡപത്തില്‍ നിന്നും എത്തിച്ച പതാക സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം പി.കെ. മൂര്‍ത്തിയും. മാനന്തവാടി അച്ചുതന്റെ സ്മൃതി മണ്ഡപത്തില്‍ നിന്നും എത്തിച്ച കൊടിമരം ജോണി മറ്റത്തിലാനിയും കാക്കവയല്‍ സി എച്ച് കുഞ്ഞിരാമന്‍നായരുടെ സ്മൃതി മണ്ഡപത്തില്‍ നിന്നും എത്തിച്ച ബാനര്‍ ജില്ലാ എക്സിക്യൂട്ടിവ് അംഗം ഇ.ജെ.ബാബുവും മുന്‍.എം.എല്‍.എ.കമ്മനയിലെ കെ.കെ.അണ്ണന് സ്മൃതി കുടീരത്തില്‍ നിന്ന് എത്തിച്ച ദീപശിഖ സി പി ഐ ജില്ലാ സെക്രട്ടറി വിജയന് ചെറുകരയും സമ്മേളനഗരിയില്‍ സ്ഥാപിച്ചു.ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിയ ജാഥകള്‍ മാനന്തവാടി ബസ്സ് സ്റ്റാന്റ് പരിസരത്ത് സംഗമിച്ച് ഗന്ധി പാര്‍ക്കിലെ പൊത സമ്മേളനനഗരിയില്‍ എത്തിയത്.സി പി ഐ ജില്ലാ അസ്സിസ്റ്റ് സെക്രട്ടറിമാരയ പി.എസ്.വിശ്വംഭരന്, സി.എസ് സ്റ്റാന്റലി, മണ്ഡലം സെക്രട്ടറിമാരയ വി.കെ.ശശിധരന്, സി.എം.സുധിഷ്, ടി.ജെ.ചക്കോച്ചന് ബാബു .പി.അമ്പി ചിറയില്‍ മഹിതമൂര്‍ത്തി, എ.എ.സുധാകരന്, രജിത്ത് കമ്മന, രാജന് വെള്ളമുണ്ട എന്നിവര്‍ നേതൃത്വം നല്കി. ഇന്ന് വൈകുന്നേരം 4 മണിക്ക് എരുമതെരുവില്‍ നിന്ന് റെഡ് വളണ്ടിയര്‍ മാര്‍ച്ച് ആരംഭിക്കും തുടര്‍ന്ന് മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ നടക്കുന്ന പൊതുസമ്മേളനം സി പി ഐ ദേശിയ സെക്രട്ടറിയേറ്റ് അംഗം പന്ന്യന്‍ രവിന്ദ്രന് ഉദ്ഘാടനംചെയ്യും. സി പി ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യന് മൊകേരി, മന്ത്രി വി എസ് സുനില്‍കുമാര്‍, കെ.രാജന് എം എല്‍എ, ജില്ലാ സെക്രട്ടറി വിജയന് ചെറുകര എന്നിവര്‍ പ്രസംഗിക്കും തുടര്‍ന്ന് ഗാനമേള 8 ന് രാവിലെ മാനന്തവാടി നഗരസഭ ഹാളില്‍ (വി. ജോര്ജ്നഗറില്) പ്രതിനിധിസമ്മേളനം സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ഉദ്ഘാടനംചെയ്യും.ചടങ്ങില്‍ മുന്‍കാല പ്രവര്‍ത്തകരെ ആദരിക്കും. മന്ത്രി കെ.രാജു, ടി.പുരുഷോത്തമന്, എന്നിവര്‍ പ്രസംഗിക്കും 9ന് സമ്മേളനം അവസാനിിക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍