നീരട്ടാടി-പനമരം ലിങ്ക് റോഡ് അപകടാവസ്ഥയില്‍;അധികൃതരുടെ സത്വര ശ്രദ്ധ പതിയേണ്ടത് അത്യാവശ്യം
പനമരം നീരട്ടാടി റോഡില്‍ നിന്നും പനമരം ഹൈസ്ക്കൂള് വഴി ടൗണിലെത്തുന്ന ലിങ്ക് റോഡിലെ സ്ലാബുകള്‍ തകര്‍ന്നത് അപകട ഭീഷണി ഉയര്‍ത്തുന്നു. തകര്‍ന്ന സ്ലാബിന്റെ കമ്പികള്‍ പുറത്തേയ്ക്ക് തള്ളിനില്‍ക്കുന്നത് ഏറെ അപകട ഭീഷണി ഉയര്‍ത്തുന്നുണ്ട്. സ്ലാബിനടിയില്‍ പഴയ ഓവ് ചാലാണുള്ളത്. അതുകൊണ്ട് തന്നെ വിദ്യാര്‍ത്ഥികളടക്കമുള്ള യാത്രക്കാര്‍ക്ക് ഇത് ഏറെ ഭീഷണി ഉയര്‍ത്തുന്നുണ്ട്. നാല് വര്‍ഷം മുമ്പ് ഉത്ഘാടനം ചെയ്ത റോഡാണിത്. പനമരം സര്‍ക്കാര്‍ ആശുപത്രിയിലേക്കും, ഹൈസ്ക്കൂളിലേക്കും യാത്രചെയ്യാന്‍ ഏവരും ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. കൂടാതെ നീരട്ടാടി റോഡരികില്‍ സ്ഥിതി ചെയ്യുന്ന ബിവറേജിലേക്കും ദിനംപ്രതി നിരവധി വാഹനങ്ങള്‍ ഇതുവഴി പോകുന്നുണ്ട്. അപകടസാധ്യത മുന്‍നിര്‍ത്തി പഞ്ചായത്തധികൃതര്‍ എത്രയുംപെട്ടെന്ന് അറ്റകുറ്റപണികള്‍ ചെയ്യണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.സെല്‍ഫി റിപ്പോര്‍ട്ട്:ജസീം പനമരം
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍