കഞ്ചാവുമായി യുവാവ് പിടിയില്‍; കാറും പിടിച്ചെടുത്തു
വടുവഞ്ചാല്‍ കുളത്തിങ്കല്‍ റെജി എന്ന മാത്യൂസ് (23) നെയാണ് ബത്തേരി എക്സൈസ് സര്‍ക്കിള്‍ ഓഫീസിലെ എക്സൈസ് ഇന്‍സ്പെക്ടര്‍ എകെ വിജേഷും സംഘവും അറസ്റ്റ് ചെയ്തത്. വടുവഞ്ചാല്‍ ഭാഗത്ത് സ്ഥിരമായി കഞ്ചാവ് വില്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് മാത്യൂസെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കെഎല്‍ 55 ഇ 1197 നമ്പര്‍ ആള്‍ട്ടോ കാറില്‍ കഞ്ചാവ് കടത്തുന്നതിനിടെ കമ്പാളക്കൊല്ലിയില് വെച്ചാണ് കഴിഞ്ഞ ദിവസം ഇയ്യാള് പിടിയിലായത്. പ്രതിയില്‍ നിന്നും 150 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രിവന്റീവ് ഓഫീസര്‍ രാജേഷ് കോമത്ത്, സിഇഓ മാരായ മുജീബ് റഹ്മാന്, എംഎ രഘു, വിജിത്ത് എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍