വിദേശമദ്യവുമായി 2 പേര് അറസ്റ്റില്‍
അളവിലധികം വിദേശമദ്യം കൈവശം വെച്ചതിന് വാളാട് അന്തിക്കാട് അലി (46) നെയും, അനധികൃത മദ്യവില്പന നടത്തുന്നതിനിടെ വിദേശമദ്യവുമായി തലപ്പുഴ തൊട്ടിക്കെല് സതീശന് (52) നെയുമാണ് തലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്.വാളാട് വില്ലേജ് ഓഫീസിന് സമീപം വെച്ച് നടത്തിയ പരിശോധനയിലാണ് മൂന്നര ലിറ്റര്‍ വിദേശമദ്യവുമായി അലി പിടിയിലായത്. ഇവിടെവെച്ച് അനധികൃത മദ്യവില്പന നടത്തിയ സതീശനെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. എസ്ഐ ദേവദാസ്, ജൂനിയര്‍ എസ്ഐ ദിലീഷ് സാട്ടോ എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍