മദ്യവില്പനശാലയിലേക്ക് ശവമഞ്ചമേന്തി വിലാപയാത്ര
മാനന്തവാടി: വള്ളിയൂര്‍ക്കാവ് റോഡില്‍ പ്രവര്‍ത്തിക്കുന്ന മദ്യവില്‍പ്പനശാല അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് സമരസഹായ സമിതി മദ്യവില്പനശാലയിലേക്ക് ശവമഞ്ചമേന്തി വിലാപയാത്ര നടത്തി.മദ്യവില്‍പ്പനശാല അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് ആദിവാസി അമ്മമാര്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായാണ് വിലാപയാത്ര നടത്തിയത്.മദ്യത്തിന് അടിമപ്പെട്ട് മരണമടഞ്ഞുകൊണ്ടിരിക്കുന്ന മനുഷ്യജന്മങ്ങള്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചായിരുന്നു വിലാപയാത്ര.തുടര്‍ന്ന് ഗാന്ധിപാര്‍ക്കില്‍ കൂട്ടവിലാപവും പ്രതിഷേധയോഗവും ചേര്‍ന്നു.ആള് ഇന്ത്യാ കോണ്‍ഫെഡറേഷന്‍ ഓഫ് എസ്.സി./എസ്.ടി. സ്റ്റേറ്റ് ഓര്‍ഗനൈസിങ് സെക്രട്ടറി കെ.ടി. ബാബു നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്തു. ഫാ. മാത്യു കാട്ടറാത്ത് മുഖ്യപ്രഭാഷണം നടത്തി.മുജീബ് റഹ്മാന്, മാക്ക പയ്യമ്പള്ളി, ജോസഫ് അമ്പാട്ട്, കെ.ആര്. ഗോപി, ജഷീര്‍ പള്ളിവയല്‍, വിദ്യാധരന് വൈദ്യര്, പി.വി.എസ്. മൂസ, സി. കുഞ്ഞബ്ദുള്ള, വെള്ള സോമന് തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍