നീര്‍ത്തട ദിനാചരണം നടത്തി
മാനന്തവാടി :വയനാട്ടില്‍ നടന്നു കൊണ്ടിരിക്കുന്ന ജല സാക്ഷരതായജ്ഞത്തിന്റെ ഭാഗമായി വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയും വികാസ് പീഡിയയും ചേര്‍ന്ന് നീര്‍ത്തട ദിനാചരണം നടത്തി. ജലസുരക്ഷ ഉറപ്പാക്കുന്നതിന് ജനകീയ പങ്കാളിത്തത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍ നടന്നുകൊണ്ടിരിക്കുന്നത്. നബാര്‍ഡ് ജല സാക്ഷരതായജ്ഞത്തിന്റെയും സര്‍വ്വേയുടെയും നോഡല്‍ ഏജന്‍സി വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയാണ്. നീര്‍ത്തട ദിനാചരണം മാനന്തവാടി രൂപത സാമൂഹ്യ സേവന വിഭാഗം ഡയറക്ടര്‍ ഫാ: പോള്‍ കൂട്ടാല ഉദ്ഘാടനം ചെയ്തു. ഡബ്ല്യു.എസ്.എസ്.എസ്. ഡയറക്ടര്‍ ഫാ: ബിജോ കറുകപ്പള്ളി അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ജിനോജ്, പ്രോഗ്രാം ഓഫീസര്‍ പി.എ.ജോസ്., വികാസ് പീഡിയ സ്റ്റേറ്റ് കോഡിനേറ്റര്‍ സി.വി.ഷിബു., ജല യജ്ഞം നോഡല്‍ ഓഫീസര്‍ എന്‍.ജെ. ചാക്കോച്ചന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍