മാവോയിസ്റ്റ് സാന്നിധ്യം; യുഎപിഎ പ്രകാരം കേസെടുത്തു
മാവോയിസ്റ്റ് സംഘം കോളനിവാസികള്‍ക്ക് ക്ലാസെടുക്കുകയും, ലഘുലേഖകള്‍ വിതരണം ചെയ്യുകയും ചെയ്തു; ജനുവരി 18 ന് വെള്ളമുണ്ട ചാപ്പയ്ക്കടുത്ത മുണ്ടയില്‍ കോളനിയിലാണ് സംഭവം; അഞ്ചംഗ മാവോയിസ്റ്റുകളാണ് ക്ലാസ് നല്‍കിയത്; സംഭവത്തിന്റെ അടിസ്ഥാനത്തില്‍ വെള്ളമുണ്ട പോലീസ് രാജ്യദ്രോഹ കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു.
കഴിഞ്ഞ മാസം 18 നാണ് അഞ്ചംഗ മാവോയിസ്റ്റുകള്‍ മുണ്ടയില്‍ കോളനിയിലെ അഞ്ചോളം പുരുഷന്മാര്ക്ക് ക്ലാസെടുത്തത്. വൈകുന്നേരം അഞ്ചര മുതല്‍ ഏഴ് മണി വരെ ആയിരുന്നു ക്ലാസ്. തുടര്‍ന്ന് കോളനിയംഗങ്ങള്ക്ക് കാട്ടുതീയുടെ ലഘുലേഖകള്‍ വിതരണം ചെയ്യുകയും ചെയ്തു. മാവോയിസ്റ്റ് നേതാവ് സി .പി മൊയ്തീന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആളുകളെ സംഘടിപ്പിച്ച് ക്ലാസ് നല്‍കിയതെന്നാണ് സൂചന. സംഭവത്തിന്റെ അടിസ്ഥാനത്തില്‍ ദേശസുരക്ഷക്കെതിരെ സംഘടിച്ചതിനും, മുദ്രാവാക്യം വിളിച്ചതിനും വെള്ളമുണ്ട പോലീസ് യു.എ.പി.എ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.ജനുവരി 28, 29 തീയതികളില്‍ വെള്ളമുണ്ട സ്റ്റേഷന് പരിധിയിലെ രണ്ടിടങ്ങളിലെ വീടുകളിലെത്തി വനിതകളടക്കമുള്ള മാവോയിസ്റ്റ് സംഘമെത്തി ഭക്ഷണം കഴിക്കുകയും, ഭക്ഷ്യ സാധനങ്ങള്‍ ശേഖരിക്കുകയും ചെയ്തിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍