വയനാട് സിറ്റി ക്ലബ്ബ് സ്ഥാപക ദിനാഘോഷവും പുരസ്കാര സമര്‍പ്പണവും .
പുല്‍പ്പള്ളി:ജില്ലയില്‍ കാരുണ്യ പ്രവര്‍ത്തന രഗത്ത് മികച്ച പ്രവര്‍ത്തനം നടത്തുന്ന വിദ്യാലയത്തിനുള്ള വയനാട് സിറ്റി ക്ലബിന്റെ പുരസ്കാരം പുല്‍പ്പള്ളി കൃപാലയ സ്പെഷ്യല്‍ സ്ക്കൂളിന് സമ്മാനിച്ചു.പുല്‍പ്പള്ളി കൃപാലയ സ്പെഷ്യല്‍ സ്ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഒരു ദിനം ചിലവഴിച്ചാണ് സിറ്റി ക്ലബ്ബ് പ്രവര്‍ത്തകര്‍ സ്ഥാപക ദിനം ആഘോഷിച്ചത്. പരിപാടി പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു.എന്‍.യു ഉലഹന്നാന്, സിസ്റ്റര്‍ ആന്‍സി, കെ.ആര് ജയരാജ്, ജോര്‍ജ് തട്ടാം പറമ്പില്‍,മാത്യു ഉണ്ണി പള്ളി, സി.ഡി ബാബു,ബെന്നി മാത്യു, പി.എ.ഡീവന്‍സ്, സി.ഡി ബാബു,വിത്സണ് നിറംന്താനംഎന്നിവര് സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍