കയാകിങില് തൃശ്ശിലേരിയുടെ അഭിമാനമായി ജിന്‍സി
മാനന്തവാടി : ഒഡീഷയില്‍ നടന്ന കയാക്കിങ് ഇന്റര്‍ സായ് മത്സരത്തില്‍ ഒരു സ്വര്‍ണവും മൂന്ന് വെള്ളിയും , ഭോപ്പാലില്‍ നടന്ന നാഷണല്‍ മത്സരത്തില്‍ ഒരു വെള്ളിയും ഒരു വെങ്കലവും നേടിയ ജിന്‍സി തൃശ്ശിലേരിയുടെ അഭിമാനമായി മാറുന്നു. ജിന്‍സി ഇപ്പോള്‍ ആലപ്പുഴ ആര്യാട് എച്ച്.എസ്.എസില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ്.തൃശ്ശിലേരി ഗവണ്മെന്റ് ഹയര്‍സെക്കന്ററി സ്കൂളില്‍ ഒമ്പതാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ മേരി മാതാ കോളേജില്‍ വെച്ച് നടന്ന സെലെക്ഷന്‍ ക്യാമ്പില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടു. ഇപ്പോള്‍ ആലപ്പുഴ സായിയില്‍ പരിശീലനം നടത്തി വരുന്നു. തൃശ്ശിലേരി മുത്തുമാരി കുളിരാനിയില്‍ ജോര്‍ജിന്റെയും റീനയുടെയും മകളാണ്.ജോജിയാണ് ഏക സഹോദരന്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍