ദ്വാരക എ.യു.പി സ്കൂള്‍;ഹൈടെക് ക്ലാസ് മുറികള്‍ ഉദ്ഘാടനം ചെയ്തു
പൊതുജന പങ്കാളിത്തത്തോടെ ദ്വാരക എ.യു. പി സ്കൂളില്‍ നിര്‍മ്മിച്ച ഹൈടെക് ക്ലാസ് മുറികളുടെ ഉദ്ഘാടനം എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയന് നിര്‍വ്വഹിച്ചു.സര്‍ക്കാര്‍ ഫണ്ടുകള്‍ ഇല്ലാതെ പൊതു ജനപങ്കാളിത്തതോടെയാണ് നാല് സ്മാര്‍ട്ട് ക്ലാസ്സ് റൂമുകളും നിര്‍മ്മിച്ചത് . പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍,രക്ഷകര്‍ത്താക്കള്‍,പൊതുജനങ്ങള്‍ എന്നിവരുടെ സഹകരണത്തോടെ 8 ലക്ഷം രൂപ മുടക്കിയാണ് നാല് അത്യാധുനിക ഹൈടെക് ക്ലാസ് റൂമുകള്‍ ഉണ്ടാക്കിയത് .മാനന്തവാടി രൂപത വികാരി ജനറാള്‍ ഫാദര്ഡോ.അബ്രഹാം നെല്ലിക്കല്‍ അധ്യക്ഷത വഹിച്ചു. സ്മാര്‍ട്ട് ടീവികളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം മാനന്തവാടി രൂപത കോര്‍പ്പറേറ്റ് മാനേജര്‍ ഫാ.ജോണ്‍.പി.ജോര്‍ജ് പൊന്‍പാറക്കല്‍ നിര്‍വ്വഹിച്ചു.LCDപ്രൊജക്ടറുകളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം മാനന്തവാടി ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ സെലിന് എസ്.എ.നിര്‍വ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നജ്മുദീന് മൂടമ്പത്ത്, സ്റ്റാന്റിംഗ്് കമ്മറ്റി ചെയര്മാന്മാരായ ആമിന അവറാന്, ജില്‍സണ്‍ തൂപ്പുംങ്കര, സ്കൂള്‍ മാനേജര്‍ ഫാ: ജോസ് തേക്ക നാടി ,ഹെഡ്്മാസ്റ്റര്‍ ഷാജി വര്‍ഗ്ഗീസ് തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍