സ്നേഹസംഗമവുമായി അവര്‍ ഒത്തുചേര്‍ന്നു കൊയിലേരി ഉദയ വായനശാലയില്‍
ഒരു വായനശാലയ്ക്ക് എന്തല്ലാം ചെയ്യാമായിരുന്നു എന്നതിന് മാതൃകയായിരുന്നു കൊയിലേരി ഉദയ വായനശാലയുടെ സ്നേഹസംഗമം. നിരവധി വൃക്കരോഗികളും, കിടപ്പുരോഗികളും, നിരാലംബരും അവരുടെ കുടുബാംഗങ്ങളും ഉള്‍പ്പെടുന്ന ഉദയയുടെ ജീവകാരുണ്യ ധനസഹായം ലഭിച്ചവരുടെ സ്നേഹകൂട്ടായ്മയാണ് കൊയിലേരിയില്‍ നടന്നത്. പരിപാടിയുടെ ഉദ്ഘാടനം കല്‍പ്പറ്റ ഡി വൈ എസ് പി പ്രിന്‍സ് അബ്രഹാം നിര്‍വ്വഹിച്ചു. നിരാലംബരും, രോഗികളും അനാഥരല്ലെന്നും അവര്‍ ആരും ഇല്ലാതെ ഒറ്റപ്പെട്ടുകിടക്കുന്നവരല്ലെന്നും ഒരു സമൂഹം അവരുടെ കൂടെ ഉണ്ടെന്നും വായനയ്ക്കുമപ്പുറം വര്‍ഷങ്ങളായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതുവഴി ഉദയവായനശാല അത് തെളിയിച്ചുവെന്നും ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. ഉദയ ഫുട്ബോളിന്റെ ഭാഗമായാണ് സ്നേഹസംഗമം നടത്തിയത്. കിടപ്പു രോഗികളുടെ കുടംബങ്ങള്‍ക്ക് സ്ഥിരവരുമാനമായി കറവ പശുവും, കിടാരിയും, അനാഥലയങ്ങള്‍ക്ക് അരിയും, വൃക്കരോഗികള്‍ക്ക് സാമ്പത്തിക സഹായവും, നിരവധി പേര്‍ക്ക് ശ്രവണ സഹായിയും, വില്‍ചെയറുകളും, വിവാഹ സഹായവും, കിടപ്പിലായ രോഗികള്‍ക്ക് അന്നവും മരുന്നും, മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ഡയാലിസിസിന് ഒരു ഷിഫ്റ്റുകൂടി വര്‍ദ്ധിപ്പിക്കുന്നതിനുളള 2.40 ലക്ഷം രൂപയും കഴിഞ്ഞകാലങ്ങളില്‍ അഭ്യുദയകാംക്ഷികളുടെ സഹായത്തോടെ കൊയിലേരി ഉദയ വായനശാലയ്ക്ക് ചെയ്യാന്‍ കഴിഞ്ഞു. ഈ വര്‍ഷം ഉദയ ഫുട്ബോളിലൂടെ മാനന്തവാടി ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന്റെ 24 മണിക്കൂര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുളള സഹായം എാകദേശം 5 ലക്ഷം രൂപ നല്കുവനാണ് ഉദ്ദേശീക്കുന്നത്. ഫെബ്രുവരി 16 മുതല്‍ മാര്‍ച്ച് 5 വരെ മാനന്തവാടി വളളിയൂര്‍ക്കാവില്‍ നടക്കുന്ന ടൂര്‍ണ്ണമെന്റിന്റെ ഒരുക്കങ്ങള്‍ ഇതിനകം തന്നെ ആരംഭിച്ചുകഴിഞ്ഞു. ടിക്കറ്റോ, പാസ്സോ ഇല്ലാത്ത വയനാടിന്റെ വേള്‍ഡ്കപ്പില്‍ കേരളത്തിലെ മികച്ച ടീമുകളും- താരങ്ങളും 15-ാമത് ഉദയ ഫുട്ബോളില്‍ അണിനിരക്കും. യോഗത്തില്‍ എച്ചോം ഗോപി, കമ്മന മോഹനന്, പി.ഷംസുദ്ദീന്, അശോകന് കൊയിലേരി, മഞ്ജുള അശോകന്, അലക്സ് കല്‍പ്പകവാടി, കുഞ്ഞികൃഷ്ണന് കൊയിലേരി, ഷാജി തോമസ്, ലാജിജോണ് പടിയറ, ബിജു മഠത്തുംപടി, ലിബിന് അട്ടകുഴി തുടങ്ങിയവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍