തലപ്പുഴയിലും സ്റ്റിക്കര്‍..!
തലപ്പുഴ ചുങ്കത്തിനടുത്ത് കൊങ്ങാട്ടില്‍ അലിയുടെ വീടിന്റെ ജനലിലാണ് ഇന്ന് വൈകുന്നേരത്തോടെ സ്റ്റിക്കറുകള്‍ പതിച്ച നിലയില്‍ കണ്ടെത്തിയത്. കാലപ്പഴക്കമുള്ള വീടിന്റെ ജനലുകളില്‍ അസ്വാഭാവകമായി സ്റ്റിക്കറുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സമാന പരാതി തേറ്റമലയിലും ഉണ്ടായിരുന്നൂവെങ്കിലും പുതിയ ജനല്ചില്ലുകളില് സ്വാഭാവികമായി കാണപ്പെടുന്ന സ്റ്റിക്കറാണ് അവിടെയുണ്ടായിരുന്നതെന്ന് പോലീസ് വ്യക്തമാക്കി. പക്ഷേ തലപ്പുഴയിലെ കാര്യം പോലീസ് ഗൗരവകരമായിതന്നെ എടുത്തിട്ടുണ്ട്.
ചുറ്റുമുള്ള വീടുകളിലുള്ളവരെല്ലാംതന്നെ തങ്ങളുടെ ബന്ധുക്കളാണെന്നും ഇത്ര ദിവസവും കാണാത്ത സ്റ്റിക്കര്‍ ഇന്ന് വൈകുന്നേരം മുതല്‍ എങ്ങനെ വീട്ടില്‍ പ്രത്യക്ഷപ്പെട്ടെന്ന് അറിയില്ലെന്നും വീട്ടുടുമസ്ഥര് പറയുന്നു. സംസ്ഥാനത്ത് പലയിടങ്ങളിലും സംശയകരമായി കണ്ടെത്തിയ സ്റ്റിക്കര്‍ ഭീതി തലപ്പുഴയിലും പരന്നതോടെ നാട്ടുകാരും സംഘടിച്ചിട്ടുണ്ട്. പ്രദേശത്ത് രാത്രിയിലും നാട്ടുകാരുടെ ചെറുസംഘം നിലയുറപ്പിച്ചിട്ടുണ്ട്. എന്നാല്‍ ആരെങ്കിലും തമാശക്കായി ചെയ്തതാണോയെന്നും മറ്റുമുള്ള കാര്യങ്ങള്‍ ഗൗരവമായിതന്നെ അന്വേക്ഷിച്ച് വരുന്നതായി തലപ്പുഴ പോലീസ് അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍