അധ്യാപകനില്ല: മാനന്തവാടി ക്യാമ്പസില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചു
മാനന്തവാടി: കണ്ണൂര്‍ സര്‍വ്വകലാശാലാ മാനന്തവാടി ക്യാമ്പസ് ബി.എഡ് സെന്ററില്‍ അധ്യാപകനെ നിയമിക്കാത്തതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചു. ബി.എഡ് സെന്ററില്‍ കണക്ക് അധ്യാപകനില്ലാതായിട്ട് മൂന്ന് മാസമായി.നിരവധി തവണ സര്‍വ്വകലാശാല അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും അവഗണനയാണ് ഉണ്ടായതെന്നും ഇതില്‍ പ്രതിഷേധിച്ചാണ് സമരം നടത്തിയതെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.വ്യാഴാഴ്ച രാവിലെ 9.30 ഓടെയാണ് വിദ്യാര്‍ഥികളുടെ സമരം തുടങ്ങിയത്. ഇവര്‍ ബി.എഡ് സെന്റര്‍ കോഴ്സ് ഡയറക്ടറെ തടഞ്ഞുവെച്ചു. കോഴ്സ് ഡയറക്ടര്‍ എ.സജിത്ത് സര്‍വകലാശാല അധികൃതരുമായി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഒരാഴ്ചയ്ക്കകം പ്രശ്നത്തിനു പരിഹാരം കാണുമെന്ന് അധികൃതര്‍ ഉറപ്പു നല്കി. ഇക്കാര്യം വിദ്യാര്‍ത്ഥികളെ അറിയിച്ചതിനെ തുടര്‍ന്ന് 11 മണിയോടെ സമരം അവസാനിപ്പിച്ചു.പി.പ്രദീപ്,കെ.ലിജിത്ത്, അജേഷ് കെ.ആന്റോ,വി. ജിത്തു തുടങ്ങിയവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍