അന്യജില്ലയിലെ മാലിന്യം പുല്‍പ്പള്ളിയിലെ സ്വകാര്യതോട്ടത്തില്‍ കുഴിച്ചുമൂടി;പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്
പുല്‍പ്പള്ളിയിലെ ജനവാസകേന്ദ്രത്തില്‍ മാലിന്യം നിക്ഷേപിച്ചതിനെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത്. മുള്ളന്‍കൊല്ലി പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡ് സുരഭിക്കവലയിലെ സ്വകാര്യവ്യക്തിയുടെ റബ്ബര്‍ തോട്ടത്തിലാണ് ജെ സി ബി ഉപയോഗിച്ച് കുഴികള്‍ നിര്‍മ്മിച്ച് അന്യജില്ലകളില്‍ നിന്നും കൊണ്ട് വന്ന ലോഡ് കണക്കിന് മാലിന്യങ്ങള്‍ തട്ടിയിരിക്കുന്നത്. അടുത്ത ദിവസങ്ങളില്‍ ദുര്‍ഗന്ധം രൂക്ഷമായതിനെ തുടര്‍ന്ന് പരിസരവാസികള്‍ നടത്തിയ പരിശോധനയിലാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. ദുര്‍ഗന്ധം മൂലം പ്രദേശത്തേക്ക് പോകാന്‍ സാധിക്കാത്ത അവസ്ഥയാണ് നിലവിലുള്ളതെന്ന് നാട്ടുകാര്‍ ആരോപിച്ചു.
തുടര്‍ന്ന് നാട്ടുകാര്‍ ഗ്രാമപഞ്ചായത്തിനെയും ആരോഗ്യവകുപ്പിനെയുംഅറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കൃഷിയിടത്തില്‍ 30-ഓളം കുഴികളിലായി മാലിന്യം നിക്ഷേപിച്ചതായി കണ്ടെത്തിയത്. കോഴിക്കോട് നിന്നുമുള്ള ആശുപത്രി മാലിന്യങ്ങളടക്കം നിക്ഷേപിച്ചിട്ടുണ്ട്. മാലിന്യം നിക്ഷേപിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍