ലഹരി വിമുക്തി ബോധവല്‍ക്കരണ റാലി നടത്തി .
മാനന്തവാടി: എക്സൈസ് വകുപ്പിന്റെ സംസ്ഥാനതല ലഹരി വിമുക്തി ബോധവല്‍ക്കരണവും ക്ലാസും സംഘടിപ്പിച്ചു. കാട്ടിക്കുളം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വെച്ച് നടത്തിയ ലഹരി ഉപേക്ഷിക്കും നല്ല പുതിയ തലമുറ വളര്‍ത്തുമെന്ന സന്ദേശമുയര്‍ത്തിയ പരിപാടി ജില്ലാ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ മുരളിധരന് നായര്‍ ഉദ്ഘാടനം ചെയ്തു. ഇതിന്റെ ഭാഗമായ് ലഹരി വസ്തുക്കള്‍ ഉപേക്ഷിക്കും നാടിനെ രക്ഷിക്കുമെന്ന സന്ദേശ റാലിയും നടത്തി. സ്കൂള്‍ തലങ്ങളെ കേന്ദ്രീകരിച്ചാണ് സംസ്ഥാനത്താകെ ലഹരി വിമുക്തി ക്ലാസ് സംഘടിപ്പിക്കുന്നതെന്ന് കമ്മീഷണര്‍ പറഞ്ഞു പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി മായ ദേവി അധ്യക്ഷത വഹിച്ചു ക്ഷേമകാര്യ സ്റ്റാന്റിങ് ചെയര്മാന് കെ അനന്തന് നമ്പ്യാര്‍ പഞ്ചായത്ത് വൈസ് പ്രസി.പി വി ബാലകൃഷ്ണന് എക്സൈസ് ഇന്‍സ്പെക്ടര്‍ സുനില്‍ കുമാര്‍ പ്രവന്റീവ് ഓഫീസര്‍മാരായ അനീഷ് സിവില്‍ എക്സൈസ് ഓഫീസര്‍മാരായ മന്‍സൂര്‍ അലി മനോജ് എന്നിവര്‍ സംസാരിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍