പതാകദിനം ആചരിച്ചു.
മാനന്തവാടി:കെ.എസ്.ടി.എ ഇരുപത്തിയേഴാമത് സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി മാനന്തവാടി ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പതാകദിനം ആചരിച്ചു. കെ.എസ്.ടി.എ മാനന്തവാടി ജില്ലാ പ്രസിഡണ്ട് എ.ഇ. സതീഷ് ബാബു പതാക ഉയര്‍ത്തി.കെ.എസ്.ടി.എ ജില്ലാ പ്രസിഡണ്ട് പി.ജെ.സെബാസ്റ്റ്യന്‍ , കെ.എസ്.ടി.എ ജില്ലാ വൈസ് പ്രസിഡണ്ട് പി.സി.വത്സല എന്നിവര്‍ അഭിവാദ്യം ചെയ്ത് സംസാരിച്ചു.മതനിരപേക്ഷ വിദ്യാഭ്യാസം മാതൃകയാവുന്ന കേരളം എന്ന മുദ്രാവാക്യമുയര്‍ത്തി ഫെബ്രുവരി 8, 9, 10 തീയതികളില്‍ എറണാകുളത്ത് വെച്ചാണ് കെ.എസ്.ടി.എ സംസ്ഥാന സമ്മേളനം നടക്കുന്നത്. കെ.എസ്.ടി.എ മാനന്തവാടി ജില്ലാ സെക്രട്ടറി കെ.ബി.സിമില്‍ സ്വാഗതവും മാനന്തവാടി ബ്രാഞ്ച് സെക്രട്ടറി ഹനീഫ സി.എച്ച്. നന്ദിയും പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍