അനുശോചിച്ചു
ഭാരതീയ ഉദ്യോഗ് വ്യാപാര്‍ മണ്ഡല് അഖിലേന്ത്യ വൈസ് ചെയര്‍മാനും, ദക്ഷിണന്ത്യയിലെ 6 സംസ്ഥാനങ്ങളിലെ വ്യാപാരികളുടെ ഓര്‍ഗനൈസിങ്ങ് കമ്മറ്റി അംഗവും ,കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡണ്ടും, ഇടുക്കി ജില്ലാ പ്രസിഡണ്ടും, കേരള ചുമട്ട് തൊഴിലാളി ക്ഷേമ ബോര്‍ഡ് ഡയരക്ടറുമായ മാരിയില്‍ കൃഷ്ണന് നായരുടെ ദേഹവിയോഗത്തില്‍ മാനന്തവാടി മര്‍ച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ അനുശോചന സമ്മേളനവുംമൗനജാഥയും നടത്തി.സംഘടനയുടെ അനിഷേദ്ധ്യ നേതാവിന്റെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്ക് ചേരുകയും ചെയ്തു.ആത്മാര്‍ത്ഥതയും സത്യസന്ധതയും മാരിയില്‍ കൃഷ്ണന് നായരുടെ മുഖമുദ്രയായിരുന്നുവെന്നും,സംഘടനയ്ക്ക് വേണ്ടി സ്വജീവന്‍ ഉഴിഞ്ഞുവെച്ച നേതാവായിരുന്നു അദ്ദേഹമെന്നും മാനന്തവാടി യൂണിറ്റുമായി അദ്ധേഹത്തിനുള്ള അഭേദ്യമായ ബന്ധമാണ് ഉണ്ടായിരുന്നത് എന്നും യോഗം വിലയിരുത്തി.മാനന്തവാടി മര്‍ച്ചന്റ്സ് അസോസിയേഷന്റെ ആദരാഞ്ജലികള്‍.മാരിയില്‍ കൃഷ്ണന് നായരെ അനുസ്മരിച്ചു കൊണ്ട് യൂണിറ്റ് വൈസ് പ്രസിഡണ്ട് എം.വി സുരേന്ദ്രന്,ജനറല്‍ സെക്രട്ടറി പി.വി.മഹേഷ്,ട്രഷറര്‍ ഷിബി നെല്ലിച്ചുവട്ടില്‍,ഷിഹാബുദ്ധീന് മലബാര്‍,കെ.എക്സ് ജോര്ജ്ജ്എന്.വി അനില്‍കുമാര്‍,സി.കെ സുജിത്ത്,കെ.ഷാനു,എം.കെ.പി മഹേഷ്,ഷൈലജ, ഹരിദാസ് മറ്റു ഭാരവാഹികള്അനുശോചനം രേഖപ്പെടുത്തി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍