കല്ലോടി തിരുനാളിന് കൊടിയേറി
മാനന്തവാടി:വയനാട്ടിലെ ഏറ്റവും പ്രശസ്തവും പുരാതനവുമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങളിലൊന്നായ കല്ലോടി സെന്റ് ജോര്‍ജ് ഫൊറോന ദേവാലയത്തിലെപരിശുദ്ധ ദൈവമാതാവിന്റെയും, വി.സെബാസ്ത്യാനോസിന്റെയും തിരുനാളിന് തുടക്കമായി.തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കംകുറിച്ചുകൊണ്ട് വികാരി റവ.ഫാദര്‍ അഗസ്റ്റിന് പുത്തന്‍പുര കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിച്ചു.അസി.വികാരി ഫാദര്‍ സുനില്‍ മഠത്തില്‍ സഹകാര്‍മ്മികനായിരുന്നു.11 ദിവസംനീളുന്ന തിരുനാളില്‍ ഫെബ്രുവരി 10,11 തീയതികള്‍ പ്രധാന തിരുനാള്‍ ദിനങ്ങളാണ്. എല്ലാ ദിവസങ്ങളിലും വൈകുനേരം ദിവ്യബലി, നൊവേന, വചന പ്രഘോഷണം ഇവ നടത്തുന്നു. 9 ന്തിയതി വൈകുന്നേരം മതബോധനം, ഭക്തസംഘടനകള്‍ ഇവയുടെ വാര്‍ഷികം,കലാപരിപാടികള്‍ ഇവയും ഉണ്ടാകും. 10ന് തിരുകര്മ്മങ്ങള്ക്ക്മുന് വികാരി റവ.ഫാദര്‍ ജോസ് കൊച്ചറയ്ക്കല്‍ മുഖ്യ കാര്മ്മീകനാകും.പുളിഞ്ഞാംമ്പറ്റ പന്തലിലേക്ക് വര്‍ണ്ണാഭവും, ഭക്തി സാന്ദ്രവുമായപ്രദക്ഷിണം. തുടര്‍ന്ന് മേളകാഴ്ച, അകാശവിസ്മയം ഇവ നടക്കും. സമാപനദിവസത്തെ തിരുനാള്‍ കുര്‍ബ്ബാനക്ക് റവ.ഫാദര്‍ പോള്‍ മുഖ്യകാര്മ്മീകനായിരിക്കും. തുടര്‍ന്ന് പ്രദക്ഷിണം, നേര്‍ച്ച ഭക്ഷണം ഇവയോടെ11 ദിവസം നീണ്ടു നില്ക്കുന്ന തിരുനാള്‍ സമാപിക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍