അഖില വയനാട് നേഴ്സറി കലോത്സവം ഫെബ്രുവരി 10 ന്
മാനന്തവാടി:അഖില വയനാട് നേഴ്സറി കലോത്സവം ഫെബ്രുവരി 10 ന് മാനന്തവാടിയില്‍ നടക്കും. മാനന്തവാടി ഗവ.യു.പി.സ്കൂളില്‍ നടക്കുന്ന കലോത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.വയനാട് കള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഇരുപത്തിയൊന്നാമത് ഫാദര്‍ അബ്രഹാം മറ്റമന മെമ്മോറിയല്‍ ട്രോഫിക്കുവേണ്ടിയുള്ള കലോത്സവമാണ് നടക്കുന്നത്.നാല് സ്റ്റേജുകളിലായി 500ല്‍ പരം കുരുന്നുകള്‍ കലോത്സവത്തില്‍ മാറ്റുരയ്ക്കും. ഡ്രോയിംഗ്, പെയിന്റിംഗ്, കൈയെഴുത്ത്, ഓര്‍മ്മ പരിശോധന, ക്വസ്സ് ,പ്രസംഗം, കഥ പറയല്‍ തുടങ്ങി വിവിധ മത്സരങ്ങള്‍ നടക്കും.വാര്‍ത്താ സമ്മേളനത്തില്‍ പി.വി.എസ്.മൂസ, ഹുസൈന് കുഴി നിലം, എ.വി.മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍