യാത്രയയപ്പ് നല്കി.
മാനന്തവാടി പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം ഓഫീസില്‍ നിന്നും വിരമിച്ച ഓവര്‍സീയര്‍ സുധീന്ദ്രലാലിന് ജനകീയ യാത്രയയപ്പ് നല്കി. ഡയാന ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന യാത്രയയപ്പ് സമ്മേളനം നഗരസഭ ചെയര്മാന് വി.ആര് പ്രവീജ് ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എ.എന്‍.പ്രഭാകരന്, എ.പ്രഭാകരന്, നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ പ്രദീപശശി, കൗണ്‍സിലര്‍മാരായ കടവത്ത് മുഹമ്മദ്, ജേക്കബ് സെബാസ്റ്റ്യന്‍, മര്‍ച്ചന്റ് അസോസിയേഷന് പ്രസിഡന്റ് കെ.ഉസ്മാന് ,ഡയാന ക്ലബ്ബ് പ്രസിഡന്റ് ഇ.എം.ശ്രീധരന് തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് സ്നേഹവിരുന്നും നടന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍